അവാസന നോര്‍ത്ത് വെള്ള ആണ്‍ കണ്ടാമൃഗവും വിടവാങ്ങി

By Web DeskFirst Published Mar 20, 2018, 2:04 PM IST
Highlights
  • വെള്ള കണ്ടാമൃഗങ്ങളിലെ അവാസാന ആണ്‍ കണ്ടാമൃഗമാണ് ഇല്ലാതായത്

നൈറോബി: ലോകത്തെ അവസാന ആണ്‍ നോര്‍ത്തേണ്‍ വെള്ള കണ്ടാമൃഗവും അവസാനിച്ചു. വംസനാശഭീഷണി നേരിട്ടുകൊണ്ടിരുന്ന അപൂര്‍വ്വ ഇനം കണ്ടാമൃഗ വിഭാഗമായിരുന്ന വെള്ള കണ്ടാമൃഗങ്ങളിലെ അവാസാന ആണ്‍ കണ്ടാമൃഗമാണ് ചത്തത്. ഇനി ഈ വിഭാഗത്തില്‍ ഭാക്കിയുള്ളത് രണ്ട് വെള്ള പെണ്‍ കണ്ടാമൃഗങ്ങള്‍ മാത്രം. 

45 വയസ്സ് പ്രായമായ സുഡാന്‍ കുറച്ച് നാളായി അസുഖബാധിതനായിരുന്നു. അണുബാധയുണ്ടായതും പ്രായവും സുഡാന്റെ മരണത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. നെയ്‌റോബിയിലെ പെജിറ്റ കണ്ടാമൃഗകേന്ദ്രത്തിലായിരുന്നു സുഡാന്‍.

സതേണ്‍ വെള്ള കണ്ടാമൃഗങ്ങള്‍ ആഫ്രിക്കയില്‍ ഉണ്ടെങ്കിലും അവയുടെ നിലനില്‍പ്പും ഭീഷണിയിലാണ്. കണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ക്കായി ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതാണ് വംശനാശ ഭീഷണിയ്ക്ക് കാരണം. നോര്‍ത്തേണ്‍ വെള്ള കണ്ടാമൃഗങ്ങളുടെ കൊമ്പിന് കിലോഗ്രാമിന് 50000 ഡോളറാണ് വില.
 

click me!