ഷി ചിൻപിങ്ങിനെ അട്ടിമറിക്കാന്‍ നീക്കം നടന്നു

By Web DeskFirst Published Oct 20, 2017, 7:23 PM IST
Highlights

ബിയജിംങ്: അധികാരമേറ്റതിനു തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിച്ച് ഭരണം പിടിക്കാൻ ഒരു വിഭാഗം 'വിമതർ' ശ്രമം നടത്തിയതായി വെളിപ്പെടുത്തൽ.  19-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ഇതേക്കുറിച്ചു സൂചന ലഭിച്ച ചിൻപിങ്, അടിയന്തര നീക്കത്തിലൂടെ അട്ടിമറി നീക്കത്തിനു തടയിട്ടതായും ചൈനയുടെ സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ലിയു ഷിയു വ്യക്തമാക്കി.

അതേ സമയം ചൈന പ്രതീക്ഷയോടെ കാണുന്ന വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുടെ ഭാഗമായ   ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് അജ്ഞാതരുടെ ഗ്രനേഡ് ആക്രമണം. തൊഴിലാളികളുടെ താമസകേന്ദ്രത്തിനു നേർക്കായിരുന്നു ആക്രമണം. 26 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല

click me!