
ദില്ലി: വിശ്വാസവോട്ട് തേടാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രങ്ങള്‍ പരാജയപ്പെട്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റെന്ന് തെളിഞ്ഞെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ ലോട്ടസ് പരാജയപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വിജയിച്ചെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി കർണാടകയിലെ ജനങ്ങളേയും ജനാധിപത്യത്തേയും അവഹേളിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളേക്കാൾ വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രലോഭനവും ഭീഷിണിയും അതിജീവിച്ച എംഎല്‍എമാര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ ആഹ്ലാദപ്രകടനവുമായി വിധാന്‍സൗധയ്ക്ക് പുറത്തേക്കിറങ്ങി. പ്രവര്‍ത്തകരും അനുഭാവികളും സംസ്ഥാനമെങ്ങും മധുപരലഹാരവിതരണവും ആഹ്ലാദപ്രകടനവും തുടങ്ങി.
ജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. കര്‍ണാടകത്തിന്‍റെ കുതിരകച്ചടവം ബിജെപിയുടെ പ്രതിശ്ചായയെ ബാധിച്ചുവെന്നാണ് ആര്‍എസ്എസിന്‍റെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam