
ദില്ലി: ബിജെപിയെ തോൽപിക്കാൻ വേണ്ടിവന്നാൽ കോൺഗ്രിസനെ അടക്കം പിന്തുണയ്ക്കാനാണ് പാർട്ടി കോൺഗ്രസ് തീരുമാനമെന്ന് ആവർത്തിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വേദി പങ്കിടൽ പോലെയുള്ള കാര്യങ്ങളിൽ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കും.
രാഷ്ട്രീയ പ്രമേയത്തിനുള്ള ഭേദഗതി സമ്മേളനം തള്ളിയിരുന്നെങ്കിൽ ജനസെക്രട്ടറി പദവി ഒഴിഞ്ഞേനെയെന്നും യെച്ചൂരി സൂചിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഭിമുഖപരിപാടിയായ പോയിന്‍റ് ബ്ലാങ്കിലാണ് യെച്ചൂരിയുടെ പരാമർശം. കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച രാഷ്ട്രീയ അടവുനയത്തിൽ കാരാട്ട്, യെച്ചൂരി പക്ഷങ്ങൾ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഏറ്റുമുട്ടിയിരുന്നു.
തന്‍റെ രാഷ്ട്രീയ ലൈൻ വിജയം കണ്ടതിന് ശേഷം യെച്ചൂരി നൽകുന്ന വിശദമായ ഈ അഭിമുഖത്തിന്‍റെ പൂർണ്ണരൂപം ഇന്ന് (25/04/18) രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേക്ഷണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam