
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ കേരളവും ത്രിപുരയും തള്ളിക്കളയുമെന്ന് സി പി ഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. നിയമപരിഷ്‌കരങ്ങളെകുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുമെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എപ്പോഴും കൂടെ നില്‍ക്കുമെന്നും യെച്ചൂരി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ ഞങ്ങള്‍ തള്ളിക്കളയും. തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. ബി ജെ പി സര്‍ക്കാര്‍ ഭരണഘടനയ്ക്ക് മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അവകാശമുണ്ട്. ഇതിനെ മറികടക്കാന്‍ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam