
ഡെറാഡൂണ്‍ : സംഘര്‍ങ്ങള്‍ സമൂഹത്തില്‍ തീര്‍ത്ത മുറിവുകള്‍ ഉണക്കാന്‍ യോഗ ഉപകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ശാന്തിയും പ്രധാനം ചെയ്യാന്‍ യോഗ നിര്‍ണായകമാണെന്ന് അദ്ദേഹം ഡെറാഡൂണില്‍ പറഞ്ഞു. മാറുന്ന ജീവിത ശൈലി രോഗങ്ങളും സമ്മര്‍ദ്ദവും പകര്‍ച്ച വ്യധികളും ആളുകളെ തളര്‍ത്തുമ്പോള്‍ യോഗ മികച്ച പ്രതിവിധിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള ശരീരവും മനസും രൂപീകരിക്കുന്നതില്‍ യോഗയുടെ പങ്ക് നിര്‍ണായകമാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഇന്ത്യന്‍ ഫോറസ്റ്റ് റിസര്‍ച്ചിന്റെ ക്യാംപസില്‍ നടന്ന യോഗാദിനാചരണത്തില്‍ പ്രധാനമന്ത്രി സന്ദേശം നല്‍കി. ലോകത്തെ ഒന്നിച്ച് നിര്‍ത്തുന്നതില്‍ യോഗയ്ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വയം യോഗ പരിശീലിക്കുന്നതിനൊപ്പം യോഗ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്നത്തെ യുവത്വത്തിന് യോഗ പരിശീലനം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ സംഘടിപ്പിച്ചു. നിരവധി ആളുകളാണ് യോഗ ദിനാചരണത്തില്‍ ഭാഗമായത്. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പല സ്ഥലങ്ങളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam