ജമ്മുകശ്മീരിൽ ഭീകരര്‍ ആര്‍മി ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Published : May 10, 2017, 05:28 AM ISTUpdated : Oct 04, 2018, 07:40 PM IST
ജമ്മുകശ്മീരിൽ ഭീകരര്‍ ആര്‍മി ഓഫീസറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Synopsis

ശ്രീനഗര്‍; ജമ്മുകശ്മീരിൽ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആര്‍മി ഓഫീസറെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹെര്‍മനിലാണ് സംഭവം. കുൽഗാമിൽ നിന്നുള്ള ലെഫ്റ്റനന്‍റ് ഉമര്‍ ഫയാസ് പാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേഹമാസകലം വെടിയേറ്റ നിലയിലാണ് മൃതദേഹം കിട്ടിയത്.  

അടുത്തിടെ ആര്‍മിയിൽ ചേര്‍ന്ന ഫയാസിനെ ഇന്നലെ വൈകീട്ട് മുതൽ മുതൽ കാണാനില്ലായിരുന്നു.  വിവാഹാഘോഷ പരിപാടിയിൽ പങ്കെടുക്കാത്ത് മടങ്ങവേയാണ് ഫയാസിനെ ഭീകര്‍ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഉടൻ തിരിച്ചുവിടുമെന്ന ചിന്തയിൽ ഫയാസിന്‍റെ കുടുംബം അധികൃതര്‍ക്ക് പരാതി നൽകിയിരുന്നില്ല.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മരണവീട്ടിൽ അസാധാരണ സംഭവങ്ങൾ, 103കാരിയെ ചിതയിലേക്കെടുക്കാൻ പോകുമ്പോൾ വിരലുകൾ അനങ്ങി; ജീവനോടെ തിരിച്ചെത്തി പിറന്നാൾ ആഘോഷം
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു, വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും