പൊലീസ് പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍  യുവാവിന് പരിക്ക്

By Web DeskFirst Published Feb 27, 2018, 8:25 PM IST
Highlights
  • മലയൻകീഴ് പൊലീസ് പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍  യുവാവിന് പരിക്ക്
  •  പൊലീസ് പിന്തുടർന്നതാണ് അപകട കാരണമെന്ന് ആരോപണം
  • നിഷേധിച്ച് പൊലീസ്

തിരുവനന്തപുരം: മലയൻകീഴ് പൊലീസ് പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍  യുവാവിന് പരിക്ക്. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമെന്ന് ആരോപണം. നിഷേധിച്ച് പൊലീസ്. 

ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം. ഹെൽമറ്റ്  പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോയ നിതിനെ പൊലീസ് പിന്തുരുന്നതിനിടെ അപകമുണ്ടായെന്നാണ് ആരോപണം. പരിക്കേറ്റ നിതിന്റ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ പകർത്തിയിരുന്നു. ഇയാൾ മലയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹന പരിശോധനകളിൽ അപകടം പതിവായതോടെ ഡിജിപി കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഡിജിപുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തുകയാണ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം മലയൻകീഴ് പൊലീസിന്‍റെ വാഹന പരിശോധനക്കിടെ വീണ പരിക്കേറ്റ് യുവാവ് ആശുപത്രിയിലാണ്. 

വാഹനം പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. എന്നാൽ ഇത് പൊലീസ് നിഷേധിച്ചു. നിതിനെ പിന്തുടർന്നിട്ടില്ലെന്നും  പരിശോധനയ്ക്കായി നിർത്തിയ സമയത്ത് നിതിന്റെ ബൈക്കിന്  എതിരെ വന്ന വാഹനം ഇടിച്ചതാണെന്നുമാണ് പൊലീസ് വിശദീകരണം

 

click me!