തട്ടിക്കൊണ്ട് പോയി നഗ്നചിത്രമെടുത്തു, പണവും മൊബൈലും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

Published : Jul 23, 2017, 07:08 PM ISTUpdated : Oct 05, 2018, 12:37 AM IST
തട്ടിക്കൊണ്ട് പോയി നഗ്നചിത്രമെടുത്തു, പണവും മൊബൈലും കവര്‍ന്നു; യുവാക്കള്‍ പിടിയില്‍

Synopsis

തൃശ്ശൂര്‍: യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നചിത്രമെടുത്ത് പണം തട്ടിയ ഗുണ്ടാസംഘം പിടിയില്‍. തോക്കാട്ടുകര സ്വദേശി ബിനോയിയെ തട്ടിക്കൊണ്ടു പോയി നഗ്‌നചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപയും മൊബൈലും എടിഎം കാര്‍ഡും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസിലാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. 

സോഷന്‍, ടിജോയ്, ശ്രീകുട്ടന്‍, ശരത്ത് എന്നിവരാണ് പിടിയിലായത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണിവര്‍. മേയ് 21ന് രാത്രി ബിനോയ് ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ധിച്ച് നഗ്‌നനാക്കി ചിത്രങ്ങളും വീഡിയോയും എടുക്കുകയായിരുന്നു. 

പണം നല്‍കിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങളും വീഡിയോയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം അവശനായ ബിനോയിയെ ബന്ധുവിന്റെ വീട്ടിലെത്തിച്ച് 30000 വാങ്ങി പിന്നീട് പല തവണയായി തെണ്ണൂറ്റിയെട്ടായിരം വാങ്ങി. പരാതി നല്‍കിയതോടെ ഒളിവില്‍ പോയ പ്രതികള്‍ മാന്ദമംഗലത്തെ രഹസ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സേന