രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കുഴിച്ചിടാന്‍ ശ്രമം

Published : Sep 10, 2017, 04:09 PM ISTUpdated : Oct 04, 2018, 07:49 PM IST
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കുഴിച്ചിടാന്‍ ശ്രമം

Synopsis

ബെംഗളൂരു: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ കുഴിച്ചിടാന്‍ ശ്രമം. കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. പ്രതിയായ ഇരുപത്തൊന്നുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ബൈല്‍ഹോങ്കല്‍ എന്ന സ്ഥലത്താണ് സംഭവം. 

ഇരുപത്തിയൊന്നുകാരനായ സുഭാഷ് നായിക് ആണ് പ്രതി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് സുഭാഷ് നായിക് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചത്. ബൈല്‍ഹോങ്കലിലെ അങ്കണവാടിയുടെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം അവിടെയെത്തിയ സുഭാഷ് ആരുമില്ലാത്ത തക്കംനോക്കി കുട്ടിയെ ഒഴിഞ്ഞ പറമ്പിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജീവനുണ്ടായിരുന്നിട്ടും കുട്ടിയെ കുഴിച്ചിടാന്‍ ശ്രമം നടത്തി. കുഴിയെടുക്കുന്നതിനിടെ അതുവഴി പോയ നാട്ടുകാര്‍ ഇതുകണ്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുഭാഷിനെ അവര്‍ പിന്തുടര്‍ന്ന് പിടികൂടി. പൊലീസില്‍ ഏല്‍പ്പിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ബെലഗാവിയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായി തുടരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രതിയെ ബെലഗാവി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതിക്കുപുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്യാനും ശ്രമിച്ചു.

PREV
click me!

Recommended Stories

പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം
സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി