
കോഴിക്കോട്: കിലോ ഗ്രാമിന് ഒന്നര കോടി രൂപ വില വരുന്ന ന്യൂജൻ ലഹരി മരുന്നുമായി യുവാവ് തിരുവമ്പാടിയിൽ അറസ്റ്റിൽ. ന്യൂ ജനറേഷൻ സിന്തറ്റിക് ലഹരി മരുന്നായ (MDMA Ecstacy) എംഡി എംഎ എക്സ്റ്റാസി വിഭാഗത്തിൽപ്പെട്ട 3.16 ഗ്രാം വരുന്ന ഒന്‍പത് ലഹരി ഗുളികകളുമായി മലപ്പുറം മേലാറ്റൂർ സ്വദേശി ആൽപ്പറ്റ മുഹമ്മദ് ഷെരീഫ് (25 ) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 10.35 മണിക്ക് തിരുവമ്പാടി ബി വറേജ് ഔട്ട്ലറ്റിന് സമീപം വെച്ച് വിൽപ്പനക്കായി എത്തിച്ചപ്പോഴാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.
കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി എസ് ഐ സനൽ രാജും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സ്ഥിരമായി ലഹരിമരുന്നു ഉപയോഗിക്കുന്ന ഷെരീഫ് ഗോവ, ബാംഗ്ലൂർ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ നിന്നും ലഹരിമരുന്ന് ശേഖരിച്ച് കേരളത്തിലും ഡി ജെ പാർട്ടികളിലും വിതരണം ചെയ്യാറാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് 1.5 കോടിയോളം വിലവരുന്നതാണ് പിടികൂടിയ ഈ ലഹരി വസ്തു. കഴിഞ്ഞ ദിവസം മുക്കത്തും നിന്നും നി ട്രാ സെൻ ലഹരിമരുന്നുമായി ഒരാളെ എസ് പി യുടെ പ്രത്യേകസംഘം പിടികൂടിയിരുന്നു. താമരശ്ശേരി ഡിവൈഎസ്പി പി.സി. സജീവൻ, നാർക്കോട്ടിക് ഡിവൈഎസ്പി അശ്വ കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ് ഐ സനൽരാജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ രാജീവ് ബാബു, ഷിബിൽ ജോസഫ്, ഹരിദാസൻ, തിരുവമ്പാടി എ എസ് ഐ സൂരജ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam