കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; പരുന്ത് അനി പിടിയില്‍

Published : Jan 30, 2018, 10:54 AM ISTUpdated : Oct 04, 2018, 07:28 PM IST
കോളേജ് കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; പരുന്ത് അനി പിടിയില്‍

Synopsis

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂൾ കോളേജ് കുട്ടികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപന നടത്തുന്ന  പരുന്ത് അനിയെ പൂജപ്പുര പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി ഒന്നാരകിലോ കഞ്ചാവുമായി പോകവേയാണ് അനിയെ പൂജപ്പുര എസ്.ഐ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 

ആഴ്ചകളോളം ഇയാളെ നിരീക്ഷിച്ച ശേഷമാണ് വേട്ടമുക്കു ഭാഗത്തുവെച്ചു പൊലീസ് പിടികൂടുന്നത്. ഇയാൾക്കെതിരെ വഞ്ചിയൂർ, കരമന, നേമം, വട്ടിയൂർക്കാവ്, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനുകളിൽ മാല പിടിച്ചുപറി ഉൾപ്പടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

പൊലീസ് പിടികൂടുന്ന സമയം പ്രതിയുടെ ഫോണിലേക്ക് കഞ്ചാവ് ആവശ്യകാരായ നിരവധിപേരുടെ വിളികൾ എത്തുന്നുണ്ടായിരുന്നു. ഈ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പൂജപ്പുര പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം