
ദില്ലി: ഹോളി ആഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ ബലൂണ്‍ എറിഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേല്‍പിച്ചു. ദില്ലി സ്വദേശിയായ ആശിഷിനാണ് അമ്പതോളം കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം കോളനിയിലുള്ള കുട്ടികളെ ബലൂണ്‍ ഉപയോഗിച്ച് എറിഞ്ഞ് വീഴ്ത്തിയതും തല്ലിയതിനെയും ആശിഷ് ചോദ്യം ചെയ്തതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് കരുതുന്നത്. ജിമ്മില്‍ നിന്ന് മടങ്ങിയ ഇയാളെ ബൈക്കിലെത്തിയ സംഘം കുത്തി വീഴ്ത്തുകയായിരുന്നു.
ബൈക്കുകളിലെത്തിയ ഇരുപതോളം യുവാക്കളാണ് ആശിഷിന് നേരെ അക്രമണം അഴിച്ച് വിട്ടത്. നിരവധി തവണ കുത്തേറ്റ് വീണ ഇയാളെ ബൈക്കിലെത്തിയവര്‍ വടികള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അക്രമിക്കുന്നതിന്റെയും കുത്തി വീഴ്ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തുള്ള സിസിടിവിയില്‍ നിന്നാണ് ലഭിച്ചത്.
രാജ്യ തലസ്ഥാനത്ത് ആദ്യമായല്ല ഹോളി ആഘോഷത്തിന്റെ മറവില്‍ ഇത്തരം ആക്രമണങ്ങള്‍നടക്കുന്നത്. കഴിഞ്ഞ ദിവസമാണ ഡെല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞിരുന്നു. ഹോളി ആഘോഷങ്ങളുടെ സമയത്ത് പൊലീസ് സംവിധാനം കാര്യക്ഷമമല്ലെന്ന് ആരോപണം ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam