യുവാവ് വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

Published : Jun 12, 2016, 03:20 PM ISTUpdated : Oct 04, 2018, 04:53 PM IST
യുവാവ് വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

Synopsis

കൊച്ചി: യുവാവിനെ വീട്ടിനുളളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ നേതാജി റോഡില്‍ സഭയില്‍ വീട്ടില്‍ രാജനാണു മരിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി.

ഭാര്യയോട് പിണങ്ങി ഏകാന്തവാസത്തിലായിരുന്നു രാജന്‍. ഓട്ടോ ഡ്രൈവറാണ്. രാവിലെ  വീട്ടിനുളളില്‍നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണു രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തൊട്ടടുത്ത് ഒരു ചുറ്റികയും കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല; 'രാഷ്ട്രീയ ഇടപെടൽ ഉണ്ടായി'
പുതിയ ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം; അതിനപ്പുറം ഒന്നുമില്ലെന്ന് കേന്ദ്ര മന്ത്രി