ഇരുപതുകാരന്‍ പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Aug 17, 2017, 09:59 PM ISTUpdated : Oct 04, 2018, 10:34 PM IST
ഇരുപതുകാരന്‍ പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

മുംബൈ: മുംബൈ അന്ധേരിയില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇരുപതുകാരന്‍ സ്റ്റേഷനകത്ത് മരിച്ച നിലയില്‍.  ടീഷര്‍ട്ട് ബാത്ത്‌റൂമിനകത്തെ സീലിംഗില്‍ കുരുക്കി തൂങ്ങിമരിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വിജയ് സാല്‍വെയെന്ന കൗമാരക്കാരനാണ് മരിച്ചത്. സാല്‍വയെയും മറ്റുമൂന്നുപേരെയും വഞ്ചനാ കുറ്റത്തിന് രണ്ടു ദിവസം മുന്‍പാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

കോടതി ആറു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷനകത്ത് നടന്ന മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എന്‍.ഡി റെഡ്ഡി അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല
​മുന്നറിയിപ്പും നിയന്ത്രണങ്ങളും കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ; ഫുജൈറയിൽ ഡ്രോൺ ആക്രമണം, ബഹറൈനിൽ മുന്നറിയിപ്പ്