കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published : Apr 23, 2017, 04:30 PM ISTUpdated : Oct 05, 2018, 03:44 AM IST
കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Synopsis

തിരുവനന്തപുരം:  കോവളം ഇടക്കലിന് സമീപം കടലില്‍  കുളിക്കാനിറങ്ങിയ മൂന്ന് പേരില്‍ ഒരാളെ തിരയില്‍പ്പെട്ടു കാണാതായി. മറ്റു രണ്ടുപേരെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. പൂന്തുറ മണിക്കവിളാകം നിസ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ അല്‍ അമീനെയാണ്(21) കാണാതായത്. ഇയാള്‍ക്കൊപ്പം തിരയില്‍പ്പെട്ട പൂന്തുറ സ്വദേശികളായ അര്‍ഷാദ്(20), ഷാനവാസ്(21) എന്നിവരെ ലൈഫ് ഗാര്‍ഡുമാരും   നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 

ബീച്ചില്‍ ഡാന്‍സ് പരിശീലത്തിന് എത്തിയ മൂവര്‍ സംഘം പരിശീലന ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് അപകടം സംഭവിച്ചതെന്നു കോവളം പോലീസ് പറഞ്ഞു. തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പട്രോളിംഗ് ബോട്ടുകള്‍ കാണാതായ അല്‍അമീനായി കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുബായ് വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ആക്രമണം, ജീവനക്കാർക്ക് പരിക്കേറ്റു; യാത്രക്കാരെ ഒഴിപ്പിച്ചു
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ റഷ്യയും ചൈനയും, ഉടൻ ആക്രമണം അവസാനിപ്പിക്കണം; റഷ്യൻ പിന്തുണ ഇറാന്, പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്തണമെന്ന് ചൈന