കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് വെടിയുതിര്‍ത്ത് മരിച്ചു

Published : Jan 30, 2018, 03:51 PM ISTUpdated : Oct 05, 2018, 03:06 AM IST
കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് വെടിയുതിര്‍ത്ത് മരിച്ചു

Synopsis

പാറ്റ്ന:കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാറ്റ്നയിലാണ് സംഭവം. 19 കാരനായ ആകാശ് കുമാറാണ് തിങ്കളാഴ്ച വീട്ടില്‍ നിന്നും സ്വയം വെടിയുതിര്‍ത്തത്. ബെഡില്‍ മരിച്ചുകിടന്ന നിലയിലാണ് ആകാശ് കുമാറിനെ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി തോക്കും ഒരു മാഗസീനും ഉണ്ടായിരുന്നു.

വാട്ട്സാപ്പില്‍ കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ തോക്കില്‍ നിന്ന് ബുള്ളറ്റ് നീക്കം ചെയ്യാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ തോക്കില്‍ ബുള്ളറ്റ് ഉണ്ടെന്നത് അറിയാതെ ആകാശ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാപ്പിക്കാന്‍ ബന്ധുക്കളുടെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നാല് ജില്ലകളില്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും നാളെ വിലക്ക്
റെഡ് അലർട്ടായിട്ടും ഇന്ന് അവധി നൽകാതിരുന്നതിൽ വിശദീകരണവുമായി കാസർകോട് ജില്ലാ കളക്‌ടർ: രാവിലെയാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് അർജുൻ പാണ്ഡ്യൻ