
ക്യൂവില്‍ കാത്തിരുന്ന കൗണ്ടറില്‍ എത്തി എത്തിയില്ല എന്ന മട്ടിലായപ്പോഴാണ് സംഗതി കൈവിട്ട് പോയത്. അതോടെ പലര്‍ക്കും നിയന്ത്രണം വിട്ടു. ഈ നഗരത്തിനെന്ത് പറ്റി എന്ന ചോദ്യമായിരുന്നു പാവമണി റോഡിലെ മദ്യകടക്ക് മുന്നില്‍ തടിച്ച് കൂടിയ മദ്യപര്‍ക്ക് ചോദിക്കാനുള്ളത്. ഓണം ദേശീയ ഉത്സവമാണെന്നും അതുകൊണ്ട് ഓണത്തിന് കുടിക്കാനുള്ള അവകാശം ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമൊക്കെയായിരുന്നു പലരുടെയും വാദങ്ങള്‍. യുവമോര്‍ച്ചക്കാരുടേത് വല്ലാത്ത പണിയായിപോയെന്ന് പറഞ്ഞ കുടിയന്മാര്‍ പക്ഷെ ക്യൂ വിട്ടുപോകാനും കൂട്ടാക്കിയില്ല. ഏറെ നേരം കാത്തിരുന്ന ശേഷം ശേഷം മറ്റെവിടെയെങ്കിലും ഷാപ്പുകള്‍ തുറന്നിട്ടുണ്ടാകുമെന്ന അത്മഗതത്തോടെ കുടിയന്മാര്‍ നഗരം വിട്ടു.