ഭക്ഷ്യവിഷബാധ: വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിക്കുന്നു

Web Desk |  
Published : Mar 22, 2018, 09:35 AM ISTUpdated : Jun 08, 2018, 05:42 PM IST
ഭക്ഷ്യവിഷബാധ: വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിക്കുന്നു

Synopsis

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. 9 പേര്‍  ആശുപത്രിയില്‍  ചികിത്സയിലാണ്

കോഴിക്കോട്: ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് കോളേജ് ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. 

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. 9 പേര്‍  ആശുപത്രിയില്‍  ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യവിഷബാധയുണ്ടായ കോളേജ് മെസ്സില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

അതേസമയം ഭക്ഷ്യവിഷബാധയുണ്ടായതില്‍ പ്രതിഷേധിച്ച് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ്  ഉപരോധിക്കുകയാണ്. ഭക്ഷ്യവിഷബാധ തടയാന്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഉപരോധം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയിൽ
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലും: രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ