റോബര്‍ട്ട് മുഗാബേ വീട്ടുതടങ്കലില്‍ തുടരുന്നു

Published : Nov 16, 2017, 06:53 AM ISTUpdated : Oct 05, 2018, 03:09 AM IST
റോബര്‍ട്ട് മുഗാബേ വീട്ടുതടങ്കലില്‍ തുടരുന്നു

Synopsis

ഹരാരെ: പട്ടാള അട്ടിമറി നടന്ന സിംബാംബ്‍വേയില്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബേ വീട്ടുതടങ്കലില്‍ തുടരുന്നു. മുഗാബേയുമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ ഫോമില്‍ സംസാരിച്ചു. പ്രസിഡന്‍റ് സുരക്ഷിതനാണെന്ന് സുമയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി.  പട്ടാള അട്ടിമറിയല്ല എന്ന സൈന്യത്തിന്‍റെ വാദം തള്ളിയ  ആഫ്രിക്കൻ യൂണിയൻ രാജ്യത്ത് ജനാധിത്യ വ്യവസ്ഥിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 

റോബര്‍ട്ട് മുഗാബേയുടെ ചുറ്റുമുള്ള കുറ്റവാളികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് അധികാരം പിടിച്ചെടുത്തതെന്നാണ് സൈന്യത്തിന്‍റെ നിലപാട്. മുഗാബേയും അദ്ദേഹത്തിന്‍റെ കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്താവ് ആവര്‍ത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിൽ സിപിഎമ്മിന് വെല്ലുവിളിയുമായി വിമത വിഭാഗം; ടി ഐ മധുസൂദനനെതിരെ സ്ഥാനാർത്ഥിയെ നിർത്തും, വി കുഞ്ഞികൃഷ്ണന്‍ തന്നെ രംഗത്തിറങ്ങിയേക്കും
ചീറിപ്പാഞ്ഞെത്തി കാർ, വേഗത കുറയ്ക്കാൻ ഉപദേശിച്ച വഴിയാത്രക്കാരുടെ മേലേയ്ക്ക് ആഡംബര കാർ ഓടിച്ച് കയറ്റി യുവാവ്, 22കാരന് ദാരുണാന്ത്യം