'ഇങ്ങനെയുള്ള ഇടപെടലുകൾക്കാണല്ലോ സിഎംഒയിൽ പുതിയ ചില നിയമനങ്ങൾ', ജോസഫ് സി മാത്യു

By Web TeamFirst Published Apr 25, 2022, 9:16 PM IST
Highlights

പദ്ധതിയെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും എന്തുകൊണ്ട് എതിർക്കുന്നു എന്ന് സംസാരിക്കാനും പത്ത് മിനിറ്റാണ് ജോസഫ് സി മാത്യുവിന് അനുവദിച്ചിരുന്നത്. എന്നാൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ... 

തിരുവനന്തപുരം: കെ റയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള സംവാദത്തിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് തനിക്ക് ഒരു അറിയിപ്പ് പോലും കിട്ടിയിട്ടില്ലെന്ന് സാമൂഹ്യനിരീക്ഷകനായ ജോസഫ് സി മാത്യു. മറ്റൊരു വ്യക്തിയെ ആ വേദിയിലേക്ക് ക്ഷണിച്ചുവെന്ന വിവരം തനിക്ക് മാധ്യമങ്ങളിലൂടെയാണ് മനസ്സിലായത്. തന്നെ ഒഴിവാക്കിയെങ്കിൽ അത് അറിയിക്കാനുള്ള ഔചിത്യം പോലും കാണിച്ചില്ല എന്നും ജോസഫ് സി മാത്യു ന്യൂസ് അവറിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ പ്രകാരമാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതെന്നാണ് വിവരമെന്ന് പറഞ്ഞപ്പോൾ, അത് ശരിയായിരിക്കാമെന്നും, അതിനാണല്ലോ മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ ചില സമർത്ഥമായ നിയമനങ്ങൾ പലതും നടക്കുന്നതെന്നും, ജോസഫ് സി മാത്യു പരിഹസിച്ചു. 

ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ഒരു സെക്രട്ടറി വിളിച്ചാണ് ജോസഫ് സി മാത്യുവിനെ ക്ഷണിച്ചത്. ''സർക്കാർ തലത്തിൽ നിന്ന് തന്നെ ചർച്ചയിൽ പങ്കെടുക്കണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ ഉടനെ മറുപടി കൊടുത്തില്ല. ഞാൻ അലോക് കുമാർ വർമ, ആർ വി ജി മേനോൻ എന്നിവരുമായി സംസാരിച്ചു. കെ റെയിൽ ആണ് ചർച്ച സംഘടിപ്പിക്കുന്നതെങ്കിൽ ചർച്ചയ്ക്കില്ല എന്നും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഞാൻ അറിയിച്ചു. ഇതിന് ശേഷം ഓഡിയൻസ് അടക്കമുള്ളവരുടെ കാര്യത്തിലും 
അങ്ങോട്ട് വിളിച്ച്, ഏകപക്ഷീയമായ ഓഡിയൻസിനെ തീരുമാനിക്കുന്നത് ശരിയല്ല എന്നും അതിന് മാനദണ്ഡം വേണമെന്നും ഞാനാവശ്യപ്പെട്ടു. പദ്ധതിയെ എതിർക്കുന്നവർക്കും പരിപാടിയിൽ കാണികളായി പങ്കെടുക്കാൻ അവസരം വേണം. ഇക്കാര്യത്തിൽ ചർച്ച നടക്കുന്നു എന്നാണ് അവർ അപ്പോൾ പറഞ്ഞത്. ഇക്കാര്യം എങ്കിൽ സംഘാടകരെ അറിയിക്കണം എന്ന് ഞാൻ പറഞ്ഞു. പറയാം എന്ന് പറഞ്ഞ് ഫോൺ വച്ചു. പിന്നെ ഒന്നും അറിയിച്ചിട്ടില്ല. എന്തിനൊഴിവാക്കി എന്ന് പറയാൻ സർക്കാരിന് ന്യായമില്ലാഞ്ഞിട്ടാവാം'', ജോസഫ് സി മാത്യു പറഞ്ഞു. 

ചില വ്യക്തമായ ചോദ്യങ്ങളും പദ്ധതിയെക്കുറിച്ച് ജോസഫ് സി മാത്യു ഉന്നയിക്കുന്നു. ന്യൂസ് അവറിൽ ജോസഫ് സി മാത്യു സംസാരിച്ചത് കേൾക്കാം:

click me!