ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസില്‍ വെള്ളി, അഭിമാന നേട്ടവുമായി ആനന്ദ് വേല്‍കുമാര്‍

Published : Nov 25, 2021, 06:32 PM IST
ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസില്‍ വെള്ളി, അഭിമാന നേട്ടവുമായി ആനന്ദ് വേല്‍കുമാര്‍

Synopsis

ജൂനിയർ വിഭാഗം15 കിലോമീറ്റർ എലിമിനേഷൻ ഫൈനലിൽ മത്സരിച്ച ആനന്ദ് വേല്‍കുമാര്‍ 24.14.845 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കൊളംബിയൻ സ്കേറ്റര്‍ മിഗ്വൽ ഫൊൻസെക്ക സ്വര്‍ണവും പോർച്ചുഗീസ് സ്കേറ്റർ മാർക്കോ ലിറ വെങ്കലവും നേടി.

ദില്ലി: കൊളംബിയയില്‍ നടന്ന ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസില്‍(Speed Skating World Championships) വെള്ളി നേടി രാജ്യത്തിന്‍റെ അഭിമാനമായി ആനന്ദ് വേല്‍കുമാര്‍(Anand Velkumar). ഈ മാസം ആദ്യം കൊളംബിയയിലെ മുണ്ടിയേൽസ് ഇബാഗിൽ നടന്ന 2021 ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസിലാണ് ആനന്ദ് വേല്‍കുമാര്‍ വെള്ളി മെഡൽ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ചത്.

ജൂനിയർ വിഭാഗം15 കിലോമീറ്റർ എലിമിനേഷൻ ഫൈനലിൽ മത്സരിച്ച ആനന്ദ് വേല്‍കുമാര്‍ 24.14.845 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കൊളംബിയൻ സ്കേറ്റര്‍ മിഗ്വൽ ഫൊൻസെക്ക സ്വര്‍ണവും പോർച്ചുഗീസ് സ്കേറ്റർ മാർക്കോ ലിറ വെങ്കലവും നേടി.മെഡല്‍ നേട്ടത്തോടെ, ഇൻലൈൻ സ്പീഡ് സ്കേറ്റിംഗിന്‍റെ ആഗോള ഭൂപടത്തിൽ ഇന്ത്യയുടെ പേരും അടയാളപ്പെടുത്താന്‍ ആനന്ദിനായി.   

മെഡല്‍ നേട്ടത്തോടെ അമേരിക്കയിൽ നടക്കുന്ന ലോക ഗെയിംസിലേക്ക് യോഗ്യത നേടാനും ആനന്ദിനായി. 2022ലെ ഏഷ്യൻ ഗെയിംസിലും സ്പീഡ് സ്കേറ്റിംഗ് മത്സരയിനമാണ്. വേൽകുമാറിനെ കൂടാതെ ധനുഷ് ബാബു (ആറാമത്), ഗുർകീരത് സിംഗ്, സിദ്ധാന്ത് കാംബ്ലെ (എട്ടാമത്), ആരതി കസ്തൂരി രാജ് (10) എന്നിവരാണ് ഇന്ത്യയയെ പ്രതിനിധികരിച്ച്  മുണ്ടിയേൽസ് ഇബാഗിൽ പങ്കെടുത്തത്.

മഴയില്‍ നടന്ന മത്സരങ്ങള്‍ കടുപ്പമായിരുന്നെങ്കിലും രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയതിലുള്ള സന്തോഷം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവില്ലെന്ന് ആനന്ദ് പറഞ്ഞു.

 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി