മുന്‍ മിസ്റ്റര്‍ തമിഴ്നാടും ഫിറ്റ്നെസ് കോച്ചുമായ അരവിന്ദ് ശേഖര്‍ മരിച്ചു, പ്രായം 30

Published : Aug 05, 2023, 02:05 PM ISTUpdated : Aug 05, 2023, 02:06 PM IST
മുന്‍ മിസ്റ്റര്‍ തമിഴ്നാടും ഫിറ്റ്നെസ് കോച്ചുമായ അരവിന്ദ് ശേഖര്‍ മരിച്ചു, പ്രായം 30

Synopsis

30 വയസ് പ്രായമുള്ള അരവിന്ദ് തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. അടുത്തിടെയാണ് ഇവര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്

ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്നാടുമായിരുന്ന അരവിന്ദ് ഭാസ്കര്‍ മരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വയസ് പ്രായമുള്ള അരവിന്ദ് തമിഴ് ടിവി താരം ശ്രുതി ഷണ്‍മുഖ പ്രിയയുടെ ഭര്‍ത്താവ് കൂടിയാണ്. 2022ലെ മിസ്റ്റര്‍ തമിഴ്നാട് പട്ടം നേടിയ ഫിറ്റ്നെസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്ന അരവിന്ദിന്‍റെ മരണം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്.

ബോഡ് ബില്‍ഡറും, ഫിറ്റ്നെസ് മോഡലും, ഫിറ്റ്നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്. ചെറുപ്പക്കാര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രത്യേകിച്ച് ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിലുമെല്ലാം ശ്രദ്ധ നല്‍കുന്ന ചെറുപ്പക്കാരുടെ അകാല മരണം വലിയ ചര്‍ച്ചകളാവാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു താര ദമ്പതികള്‍ അടുത്തിടെയാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭാരതി കണ്ണമ്മ എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ നേടിയ അഭിനേത്രിയാണ് ഷണ്‍മുഖ പ്രിയ.

നേരത്തെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ഫിറ്റ്നെസ് കോച്ചുമായിരുന്ന ജോ ലിൻഡ്നറിന്‍റെ മരണം ഏറെ ചര്‍ച്ചയായിരുന്നു. പത്ത് വര്‍ഷമായി സസ്യാഹാരങ്ങള്‍ പച്ചയ്ക്ക് മാത്രം കഴിക്കുന്ന രീതി പിന്തുടര്‍ന്നിരുന്ന സാന്ന സാംസോനോവ എന്ന മുപ്പത്തിയൊമ്പതുകാരി ഈ ഡയറ്റ് പാലിച്ചതിനെ തുടര്‍ന്ന് അസുഖബാധിതയായി മരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.

മുപ്പതാം വയസില്‍ പ്രമുഖ ബോഡി ബില്‍ഡറുടെ മരണം; മരണകാരണമായ അന്യൂറിസം എന്താണ് എന്നറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം