F1 : ഷൂമാക്കറുടെ റെക്കോഡ് ഭേദിക്കാന്‍ ഹാമില്‍ട്ടണ്‍ കാത്തിരിക്കണം; ഫോര്‍മുല വണ്‍ കിരീടം വെര്‍സ്റ്റപ്പന്

Published : Dec 13, 2021, 10:13 AM IST
F1 : ഷൂമാക്കറുടെ റെക്കോഡ് ഭേദിക്കാന്‍ ഹാമില്‍ട്ടണ്‍ കാത്തിരിക്കണം; ഫോര്‍മുല വണ്‍ കിരീടം വെര്‍സ്റ്റപ്പന്

Synopsis

സീസണിലെ അവസാനഗ്രാന്‍പ്രീയുടെ തുടക്കം തന്നെ കൂട്ടിയിടിയില്‍ നിന്ന് വെട്ടിയൊഴിഞ്ഞ ലൂയിസ് ഹാമില്‍ട്ടന്‍ ആദ്യ വളപ്പില്‍ മുന്നിലായിരുന്നു.

അബുദാബി:  ഫോര്‍മുല വണ്ണില്‍ റെഡ്ബുള്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റപ്പന്‍ (Max Verstappen) ലോകചാംപ്യന്‍. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിലെ അവിശ്വസനീയ കുതിപ്പില്‍ ലൂയിസ് ഹാമില്‍ട്ടനെ (Lewis Hamilton) പിന്തള്ളിയാണ് ഡച്ച് താരം കിരീടം ഉറപ്പിച്ചത്. സീസണിലെ അവസാനഗ്രാന്‍പ്രീയുടെ തുടക്കം തന്നെ കൂട്ടിയിടിയില്‍ നിന്ന് വെട്ടിയൊഴിഞ്ഞ ലൂയിസ് ഹാമില്‍ട്ടന്‍ ആദ്യ വളപ്പില്‍ മുന്നിലായിരുന്നു.

വഴിമുടക്കാന്‍ നോക്കിയ സെര്‍ജിയോ പെരെസിനെയും പിന്നിലാക്കിയ ഹാമില്‍ട്ടന്‍ തുടര്‍ച്ചയായ എട്ടാം ലോക കിരീടം
ഉറപ്പിച്ച് അവസാന സെക്ടറിലേക്ക്. 53ആം ലാപ്പില്‍ വില്ല്യംസിന്റെ കാര്‍ അപകടത്തില്‍ പെട്ടതോടെ വെര്‍സ്റ്റപ്പന് അപ്രതീക്ഷിത അവസരം. സേഫ്റ്റി കാര്‍ എത്തിയതിന് പിന്നാലെയുള്ള ആശയക്കുഴപ്പത്തിനിടയില്‍ പിറ്റ് സ്റ്റോപ്പിന് മുതിര്‍ന്ന മെഴ്‌സിഡീസ് തന്ത്രം വിജയിച്ചു.

അവസാന ലാപ്പ് ഷൂട്ട് ഔട്ടില്‍ പുത്തന്‍ ടയറുകളുടെ കരുത്തില്‍ ഹാമില്‍ട്ടനെ ഞെട്ടിച്ച് വെര്‍സ്റ്റപ്പന്റെ വിജയഭേരി. ഫോര്‍മുല വണ്‍ ലോകചാംപ്യനാകുന്ന ആദ്യ ഡച്ച് ഡ്രവറായി വെര്‍സ്റ്റപ്പന്‍. പതിനേഴാം വയസ്സില്‍ ഫോര്‍മുല വണ്ണിലെത്തിയ വെര്‍സ്റ്റാപ്പന്റെ ആദ്യ ചാംപ്യന്‍ഷിപ്പാണിത്. മൈക്കല്‍ ഷുമാക്കറുടെ ഏഴ് ലോകകിരീടങ്ങളുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനിയും ഹാമില്‍ട്ടണ് കാത്തിരിക്കേണ്ടി വരും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു