വിംബിള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്ക് ഫെഡററുടെ മധുര പ്രതികാരം; ജോക്കോവിച്ച് എടിപി ഫൈനല്‍സില്‍ സെമി കാണാതെ പുറത്ത്

Published : Nov 15, 2019, 10:11 AM IST
വിംബിള്‍ഡണ്‍ ഫൈനലിലെ തോല്‍വിക്ക് ഫെഡററുടെ മധുര പ്രതികാരം; ജോക്കോവിച്ച് എടിപി ഫൈനല്‍സില്‍ സെമി കാണാതെ പുറത്ത്

Synopsis

വിംബിള്‍ഡണ്‍ ഫൈനലില്‍ നോവാക് ജോക്കോവിച്ചിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരവുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. എടിപി ഫൈനല്‍സിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ കലിപ്പടക്കിയത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ നോവാക് ജോക്കോവിച്ചിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരവുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. എടിപി ഫൈനല്‍സിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ കലിപ്പടക്കിയത്. സ്‌കോര്‍ 4-6, 3-6. ഇതോടെ സെമി ഫൈനലില്‍ പ്രവേശിക്കാനും ഫെഡറര്‍ക്കായി. ജോക്കോവിച്ച് പുറത്തേക്കും. ഗ്രൂപ്പില്‍ നിന്ന് ഫെഡററും ഡൊമിനിക് തീമും സെമില്‍ കടന്നു. 

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ റാഫേല്‍ നദാലിന് ഇന്ന് ജീവന്‍മരണ പോരാട്ടം. സെമിഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ നദാല്‍, സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ കളിയില്‍ തോറ്റ നദാല്‍ ഡാനില്‍ മെഡ്‌വദേവിനെ തോല്‍പിച്ചാണ് സെമി പ്രതീക്ഷ നിലനിര്‍ത്തിയത്.

ഇന്ന്് ജയിച്ചാല്‍ സിറ്റ്‌സിപാസിനും സെമി  ഫൈനലില്‍ കടക്കാം. മറ്റൊരു മത്സരത്തില്‍ അലക്‌സാണ്ടര്‍ സ്വരേവ് റഷ്യന്‍ താരം മെദ്‌വദേവിനെ നേരിടും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു