കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ; പൊലീസ് ഇടപെട്ടതിനെ തുടർന്ന് നിർത്തിവെച്ചു

Published : Sep 16, 2023, 01:36 PM IST
കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ; പൊലീസ് ഇടപെട്ടതിനെ തുടർന്ന് നിർത്തിവെച്ചു

Synopsis

കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് നടപടി നിർത്തിവെച്ചു. 

കോഴിക്കോട്: നിയന്ത്രണം ലംഘിച്ച് ജില്ലാ അത്‍ലറ്റിക് അസോസിയേഷൻ കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക് സ്കൂളിൽ നടത്തിയ സെലക്ഷൻ ട്രയൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് നിർത്തിവെച്ചു.  ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ ആയിരുന്നുൂ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ നടത്താനൊരുങ്ങിയത്. ബാലുശ്ശേരി കിനാലൂര്‍ ഉഷ സ്‌ക്കൂളില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍ നടത്താനൊരുങ്ങിയത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയായിരുന്നു  ഇത്തരത്തില്‍ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സെലക്ഷന്‍ ട്രയൽ. കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് നടപടി നിർത്തിവെച്ചു. 

ഇന്ത്യ കാനഡ നയതന്ത്രബന്ധം വഷളാകുന്നു,കനേഡിയന്‍ വ്യാപാരമന്ത്രിയുടെ ഇന്ത്യ സന്ദ‍ർശനം മാറ്റിവെച്ചു
 

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി