Knighthood for Lewis Hamilton : ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് 'സര്‍' പദവി

Published : Dec 16, 2021, 12:03 PM IST
Knighthood for Lewis Hamilton : ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ് 'സര്‍' പദവി

Synopsis

2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍  പദവി നല്‍കിയിരുന്നു. മോട്ടോര്‍സ്പോര്‍ട്സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്‍ട്ടണ്‍ 

ഫോര്‍മുല വണ്ണില്‍ ഏഴു തവണ ചാംപ്യനായ (Formula One world champion) ലൂയിസ് ഹാമില്‍ട്ടണ് (Lewis Hamilton) ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ആദരം. ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സില്‍ നിന്ന് ലൂയിസ് ഹാമില്‍ട്ടണ്‍ നൈറ്റ്വുഡ്(knighthood)  പദവി സ്വീകരിച്ചു. സര്‍ എന്ന പദവിയാണ് ഇതിലൂടെ ലൂയിസ് ഹാമില്‍ട്ടണ് ലഭിക്കുന്നത്.  ബുധനാഴ്ചയാണ് മോട്ടോര്‍ സ്പോര്‍ട്സ് രംഗത്തെ നേട്ടങ്ങള്‍ക്ക് വിന്‍ഡ്സര്‍ (Windsor Castle) കൊട്ടാരത്തില്‍ വച്ച് ആദരം നല്‍കിയത്. ഒരോ പ്രവര്‍ത്തന മേഖലയില്‍ പ്രശോഭിക്കുന്ന ആളുകള്‍ക്ക് ബ്രിട്ടീഷ് രാജകുടുംബം നല്‍കുന്ന ആദരമാണ് നൈറ്റ്വുഡ് പദവി.

2009ല്‍ ഹാമില്‍ട്ടണ് മെമ്പര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍  പദവി നല്‍കിയിരുന്നു. മോട്ടോര്‍സ്പോര്‍ട്സ് മേഖലയില്‍ ചരിത്ര നേട്ടമാണ് ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തിലെ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ റേസ് ഡ്രൈവര്‍ കൂടിയാണ് ലൂയിസ് ഹാമില്ട്ടണ്‍. ലണ്ടനിലെ മോട്ടോക്‍ സ്പോര്‍ട്സ് മേഖലയില്‍ കറുത്ത വര്‍ഗക്കാരില്‍ നിന്നുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഹാമില്‍ട്ടണ്‍ കമ്മീഷന്‍ ലൂയിസ് ആരംഭിച്ചിരുന്നു. 2021ല്‍ മിഷന്‍ 44 എന്ന പേരില്‍ യുവജനങ്ങള്‍ക്കായി ചാരിറ്റി സംഘടനയും ലൂയിസ് ഹാമില്‍ട്ടണ്‍ ആരംഭിച്ചിരുന്നു.  36കാരനായ ലൂയിസ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്ണിലെ ഏഴാം ജയത്തോടെ മൈക്കല്‍ ഷൂമാര്‍ക്കറിനൊപ്പമെത്തിയിരുന്നു.

നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വണ്‍ ഡ്രൈവറാണ് ലൂയിസ് ഹാമില്‍ട്ടണ്‍. 2001ല്‍ ജാക്കി സ്റ്റിവാര്‍ട്ട്, 2000ല്‍ സ്റ്റിര്‍ലിംഗ് മോസ്, 1979ല്‍ ജാക്ക് ബ്രാബ്ഹാം എന്നിവരാണ് ഇതിന് മുന്‍പ് സര്‍ പദവി നേടിയിട്ടുള്ലത്. അമ്മ കാര്‍മെന്നിനൊപ്പമാണ് അംഗീകാരം സ്വീകരിക്കാനായി ലൂയിസ് ഹാമില്‍ട്ടണ്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലെത്തിയത്. അബുദാബി ഗ്രാന്‍പ്രീയുടെ അവസാനലാപ്പിലെ അവിശ്വസനീയ കുതിപ്പില്‍ ലൂയിസ് ഹാമില്‍ട്ടനെ ( പിന്തള്ളി ഡച്ച് താരം മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ഉറപ്പിച്ചത്.  

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു