നീരജ് ചോപ്ര ക്ലാസിക്കില്‍ നീരജ് തന്നെ ചാമ്പ്യൻ, മൂന്നാം ശ്രമത്തില്‍ താണ്ടിയത് 86.18 മീറ്റര്‍ ദൂരം

Published : Jul 05, 2025, 09:43 PM IST
Neeraj Chopra

Synopsis

പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര 86.18 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി. കെനിയയുടെ ജൂലിയസ് യീഗോ രണ്ടാം സ്ഥാനത്തും ശ്രീലങ്കയുടെ രുമേഷ് പതിരാഗെ മൂന്നാം സ്ഥാനത്തും എത്തി.

ബെംഗളൂരു: പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ചാമ്പ്യൻഷിപ്പില്‍ ജേതാവായി ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര. 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2016ലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീലങ്കയുടെ രുമേഷ് പതിരാഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. 82.33 മീറ്റര്‍ ദൂരം എറിഞ്ഞ ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നീരജിന്‍റെ ആദ്യ ശ്രമം ഫൗളായപ്പോള്‍ രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം താണ്ടിനീരജ് തിരിച്ചുവന്നു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ രുമേഷ് പതിരാഗെ നീരജിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മൂന്നാം ശ്രമത്തില്‍ തന്‍റെ ഏറ്റവും മികച്ച ത്രോയുമായി നീരജ് 86.18 മീറ്റര്‍ ദൂരം താണ്ടി സ്വര്‍ണം ഉറപ്പിച്ചു.

മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ 82.33 മീറ്റര്‍ ദൂരം താണ്ടിയ ഇന്ത്യയുടെ സച്ചിന്‍ യാദവ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം താണ്ടി മത്സരം കടുപ്പിച്ചു. നീരജിന്‍റെ നാലാം ശ്രമം ഫൗളായതോടെ ആരാധകര്‍ സമ്മര്‍ദ്ദത്തിലായി.

തന്‍റെ അഞ്ചാം ശ്രമത്തില്‍ 84.07 മീറ്റര്‍ താണ്ടി നീരജ് മികവ് കാട്ടി.അവസാന ത്രോ 82.22 മീറ്റര്‍ ദൂരമെ താണ്ടിയുള്ളുവെങ്കിലും മൂന്നാം ശ്രമത്തില്‍ നീരജ് താണ്ടിയ 86.18 മീറ്റര്‍ ദൂരം താണ്ടാന്‍ പിന്നീടാര്‍ക്കും കഴിഞ്ഞില്ല. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ നീരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോര്‍ട്സും സംയുക്തമായാണ് വേള്‍ഡ് അത്ലറ്റിക്സിന്‍റെ ഗോള്‍ഡ് ലെവല്‍ സ്റ്റാറ്റസുള്ള ടൂര്‍ണമെന്‍റ് ആദ്യമായി സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്