എടിപി ടൂര്‍ ഫൈനല്‍സ്: റോജർ ഫെഡറർക്ക് തോൽവിയോടെ തുടക്കം

Published : Nov 11, 2019, 02:35 PM IST
എടിപി ടൂര്‍ ഫൈനല്‍സ്: റോജർ ഫെഡറർക്ക് തോൽവിയോടെ തുടക്കം

Synopsis

ഓസ്‌ട്രിയയുടെ ഡൊമനിക് തീം ആണ് ഫെഡററെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തീമിന്‍റെ ജയം. 

ലണ്ടന്‍: എടിപി ടൂർ ടെന്നീസ് ഫൈനൽസിൽ റോജർ ഫെഡറർക്ക് തോൽവിയോടെ തുടക്കം. ഓസ്‌ട്രിയയുടെ ഡൊമനിക് തീം ആണ് ഫെഡററെ തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തീമിന്‍റെ ജയം. സ്‌കോർ: 7-5, 7-5.

അതേസമയം നൊവാക് ജോക്കോവിച്ചിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചു. ആദ്യ മത്സരത്തിൽ ജോക്കോവിച്ച് ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനിയെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്‌കോര്‍: 6-2, 6-1.

വെറും 62 മിനിറ്റില്‍ മത്സരം അവസാനിച്ചു. ഗ്രൂപ്പിൽ റോജര്‍ ഫെഡററിനും ഡൊമിനിക് തീമിനും എതിരെ ജോക്കോവിച്ചിന് മത്സരങ്ങള്‍ ഉണ്ട്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു