Latest Videos

സാമ്പത്തിക കാര്യത്തില്‍ 'ബോള്‍ട്ട്' പോയി ഉസൈന്‍ ബോള്‍ട്ട്; നഷ്ടമായത് കോടികള്‍

By Web TeamFirst Published Jan 15, 2023, 11:36 AM IST
Highlights

സാമ്പത്തിക തിരിമറിയെപ്പറ്റി വിപുലമായ അന്വേഷണത്തിന് ജമൈക്കൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഉസൈന്‍ ബോള്‍ട്ടിന്‍റെ നിക്ഷേപങ്ങളൊക്കെയും കൈകാര്യം ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം നടക്കുക.

കിംഗ്സ്ടണ്‍: സാമ്പത്തിക തട്ടിപ്പിൽപ്പെട്ട് കോടികൾ നഷ്ടമായി ജമൈക്കൻ സൂപ്പര്‍ താരം ഉസൈൻ ബോൾട്ട്. സ്വകാര്യ സ്ഥാപനത്തിലെ അക്കൌണ്ടിൽ നിന്നാണ് ബോൾട്ടിന് കോടികൾ നഷ്ടമായത്. 10 വർഷമായി ബോൾട്ടിന് ഇവിടെ അക്കൌണ്ടുണ്ട്. സാമ്പത്തിക തിരിമറിയെപ്പറ്റി വിപുലമായ അന്വേഷണത്തിന് ജമൈക്കൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഉസൈന്‍ ബോള്‍ട്ടിന്‍റെ നിക്ഷേപങ്ങളൊക്കെയും കൈകാര്യം ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം നടക്കുക.

സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തേക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സ്ഥാപനത്തിലെ ഒരു മുന്‍ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രതികരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ മാത്രം സ്പോണ്‍സറില്‍ നിന്ന് 33 ദശലക്ഷം ഡോളറാണ് ലഭിച്ചത്. പ്യൂമ, ഹബ്ലോട്ട്, ഗാറ്റോറേഡേ, വിര്‍ജിന്‍ മീഡിയ എന്നിവയില്‍ നിന്നായിരുന്നു ഇത്. പ്യൂമയില്‍ നിന്ന് മാത്രം വര്‍ഷം തോറും 10 മില്യണ്‍ ഡോളറാണ് ലഭിച്ചിരുന്നത്.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേഖലയില്‍ സജീവമായുള്ള മറ്റ് അത്ലെറ്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന മൂല്യമായിരുന്നു ഉസൈന്‍ ബോള്‍ട്ടിന് ലഭിച്ചിരുന്നത്. 11 ലോക ചാമ്പ്യന്‍ഷിപ്പിലെ മിന്നല്‍ പിണരായതിന് ശേഷം 2017ലാണ് ഉസൈന്‍ ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എട്ട് ഒളിംപിക് സ്വര്‍ണമെഡലുകള്‍ നേടിയായിരുന്നു ബോള്‍ട്ടിന്‍റെ ജൈത്ര യാത്ര. നൂറ് മീറ്ററിലെ ഉസൈന്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല. 

click me!