വിംബിള്‍ഡണ്‍: അനായാസം ഇഗ, വിറച്ചു ജയിച്ച് കൊക്കൊ ഗൗഫ്

Published : Jun 28, 2022, 11:32 PM IST
വിംബിള്‍ഡണ്‍: അനായാസം ഇഗ, വിറച്ചു ജയിച്ച് കൊക്കൊ ഗൗഫ്

Synopsis

അതേസമയം, അമേരിക്കയുടെ കൊക്കൊ ഗൗഫ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിയര്‍ത്തു ജയിച്ചു. റൊമാനിയയുടെ എലേന ഗബ്രിയേല റൂസിനെതിരെ ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ട് സെറ്റുകള്‍ നേടിയായിരുന്നു ഗൗഫിന്‍റെ ജയം.

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ പോളണ്ടിന്‍റെ ഇഗാ സ്വിയാതെക് രണ്ടാം റൗണ്ടിലെത്തി. ക്രൊയേഷ്യയുടെ ജാനാ ഫെറ്റിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് ഇംഗയുടെ മുന്നേറ്റം. സ്കോര്‍ 6-0, 6-3. സിംഗിള്‍സ് മത്സരങ്ങളില്‍ ഇഗയുടെ തുടര്‍ച്ചയായ 36-ാം ജയമാണിത്.

അതേസമയം, അമേരിക്കയുടെ കൊക്കൊ ഗൗഫ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ വിയര്‍ത്തു ജയിച്ചു. റൊമാനിയയുടെ എലേന ഗബ്രിയേല റൂസിനെതിരെ ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ട് സെറ്റുകള്‍ നേടിയായിരുന്നു ഗൗഫിന്‍റെ ജയം. സ്കോര്‍ 2-6, 6-3, 7-5. നാലാം സീഡ് സ്പെയിനിന്‍റെ പൗള ബഡോസ അനായാസ ജയവുമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അമേരിക്കയുടെ ലൂസിയ കിരിക്കോയെ നേരിട്ടുള്ള സെറ്റുകളിലാണ് ബഡോസ വീഴ്ത്തിയത്. സ്കോര്‍  6-2, 6-1.

വിംബിള്‍ഡണ്‍: ആദ്യ റൗണ്ട് കടന്ന് ജോക്കോവിച്ച്, ഒപ്പം ചരിത്രനേട്ടവും

ബരേറ്റിനി, ദിമിത്രോവ് പിന്‍മാറി

വിംബിൾഡണിൽ കിരീടസാധ്യത കൽപിച്ചിരുന്ന ഇറ്റാലിയൻ താരം മത്തേയോ ബരെറ്റീനി ചാമ്പ്യൻഷിപ്പിൽ നിന്ന് പിൻമാറി. കൊവിഡ് ബാധിതനായതോടെയാണ് ബരെറ്റീനിയുടെ പിൻമാറ്റം. വിംബിൾഡണിന് മുന്നോടിയായുള്ള ക്യൂൻസ് ടൂർണമെന്‍റിൽ കിരീടം നേടിയ ബരെറ്റീനി നിലവിലെ ഫൈനലിസ്റ്റായിരുന്നു.

ഇരുപത്തിയാറുകാരനായ ബരെറ്റീനെയെ തോൽപിച്ചാണ് കഴിഞ്ഞവർഷം ജോകോവിച്ച് കിരീടം നേടിയത്. ചിലെയുടെ ക്രിസ്റ്റ്യൻ ഗാരെന് എതിരെയായിരുന്നു ബരെറ്റീനി ആദ്യ മത്സരം കളിക്കേണ്ടിയിരുന്നത്. ഇറ്റാലിയൻ താരത്തിന്‍രെ പിൻമാറ്റത്തോടെ പകരം സ്വീഡന്‍റെ എലിയാസ് എമെറെ ഉൾപ്പെടുത്തി. ടൂർണമെന്റ് നഷ്ടമാവുന്നതിൽ അതിയായ നിരാശയുണ്ടെന്നും അടുത്ത വ‍ർഷം ശക്തമായി തിരിച്ചുവരുമെന്നും ഐസൊലേഷനിലേക്ക് മാറിയ ബരെറ്റീനി പറഞ്ഞു.

മറ്റൊരു പോരാട്ടത്തില്‍ പതിനെട്ടാം സീഡായ ഗ്രിഗോര്‍ ദിമിത്രോവ് അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെതിരെ ആദ്യ സെറ്റ് നേടിയ ശേഷം പരിക്കിനെത്തുടര്‍ന്ന് പിന്‍മാറി. ആദ്യ സെറ്റ് 6-4ന് ദിമിത്രോവ് സ്വന്തമാക്കിയിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശിഷ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് കാര്‍ഡിഫ് വേദിയാകും; ടൂര്‍ണമെന്റിന് ശനിയാഴ്ച്ച തുടക്കം
യുദ്ധഭീതിക്കിടെ ആശ്വാസവാര്‍ത്ത, ദുബായില്‍ കുടുങ്ങിയ ബാഡ്മിന്‍റൺ താരം പി വി സിന്ധു നാട്ടില്‍ തിരിച്ചെത്തി