ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു നഴ്സുമാർക്ക് തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അവസരം

Published : Apr 01, 2026, 04:59 PM IST
Amala Hospital Thrissur

Synopsis

പ്രവൃത്തി പരിചയവും കഴിവും അനുസരിച്ച് 30,000 രൂപ മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കും.

തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്റ്റാഫ് നഴ്സുമാരെ ക്ഷണിച്ചു. അടിയന്തര ശസ്ത്രക്രിയ, അടിയന്തര ചികിത്സ വിഭാ​ഗങ്ങളിലെ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനാണ് നഴ്സുമാരെ നിയമിക്കുന്നത്.

ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു നഴ്സുമാർക്കാണ് അവസരം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയവും കഴിവും അനുസരിച്ച് 30,000 രൂപ മുതൽ 50,000 രൂപവരെ ശമ്പളം ലഭിക്കും.

എല്ലാ സ്പെഷ്യാലിറ്റികളും സൂപ്പർ സ്പെഷ്യാലിറ്റികളും ഉൾക്കൊള്ളുന്ന പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കൂടാതെ എൻ.എ.ബി.എച്ച് നഴ്സിങ് എക്സലൻസ് (NABH Nursing Excellence) അംഗീകാരവും ലഭിച്ചിട്ടുണ്ട്. മികച്ച തൊഴിൽ അന്തരീക്ഷവും വളർച്ചാ സാധ്യതകളും നഴ്സുമാർക്ക് ഉറപ്പാക്കുമെന്നും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ അറിയാം.

PREV
Read more Articles on
click me!

Recommended Stories

ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച ടീച്ചേഴ്സ്; നീറ്റ് - ജെ.ഇ.ഇ കോച്ചിംഗിന് ഇനി “ഫ്യൂച്ചർ”
ഗേറ്റ് (GATE), പൊതുമേഖലാ സ്ഥാപനങ്ങൾ (PSUs), ഐ.എസ്.ആർ.ഒ (ISRO) സയൻ്റിസ്റ്റ് പരീക്ഷകൾ എന്നിവയിൽ വിജയം നേടാനുള്ള ഒരു പ്രായോഗിക വഴികാട്ടി