സിവിൽ സർവീസിന് തയാറെടുക്കാം – ജോലി കളയേണ്ട, നാട്ടിൽ നിന്നും മാറേണ്ട; പുതിയ മാതൃകയുമായി ഫോർച്യൂൺ IAS അക്കാദമി

Published : Jan 10, 2026, 09:03 AM IST
Fortune IAS Academy

Synopsis

വളരെ മത്സരാധിഷ്ഠിതമായ സിവിൽ സർവീസ് പരീക്ഷ ചിട്ടയോടെ, വ്യക്തിഗതമായ പ്ലാനുകളോടെ എഴുതിയാൽ കൂടുതൽ എളുപ്പമാകും. ഇത് തിരിച്ചറിഞ്ഞ് പുതിയ പഠനരീതി അവതരിപ്പിക്കുകയാണ് തിരുവനന്തപുരത്തെ ഫോർച്യൂൺ IAS അക്കാദമി.

സിവിൽ സർവീസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ നേരിടുന്ന ഒരു വലിയ പ്രശ്നം ഓരോരുത്തരുടെയും സാഹചര്യം മനസ്സിലാക്കി, വ്യക്തിഗതമായ ശ്രദ്ധകിട്ടുന്ന പഠനം ഉണ്ടാകുന്നില്ല എന്നതാണ്.

വളരെ മത്സരാധിഷ്ഠിതമായ സിവിൽ സർവീസ് പരീക്ഷ ചിട്ടയോടെ, വ്യക്തിഗതമായ പ്ലാനുകളോടെ എഴുതിയാൽ കൂടുതൽ എളുപ്പമാകും. ഇത് തിരിച്ചറിഞ്ഞ് പുതിയ പഠനരീതി അവതരിപ്പിക്കുകയാണ് തിരുവനന്തപുരത്തെ ഫോർച്യൂൺ IAS അക്കാദമി.

പഴയ കോച്ചിങ് സമ്പ്രദായം ഇനി പൂർണമായും ഒഴിവാക്കാം. പകരം ഓരോ വിദ്യാർത്ഥിക്കും അവരുടെ വ്യക്തിഗത അക്കാദമിക് പശ്ചാത്തലം, പഠനശൈലി, ജീവിതസാഹചര്യം എന്നിവ വിശദമായി വിലയിരുത്തി പഠിക്കാം.

ഡയറക്ട് ക്ലാസ്സുകളും ഫുൾടൈം മെന്റർഷിപ്പുമാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത പരിശീലകനെ നൽകുന്ന ബഡി (buddy) സംവിധാനമാണ് ഫോർച്യൂൺ IAS അക്കാദമി നടപ്പിലാക്കുന്നത്.

ഒരു പേഴ്സണൽ ജിം ട്രെയിനർ നിങ്ങളെമാത്രം സഹായിക്കുന്നതുപോലെയാണ് ഈ സംവിധാനം. ഫോർച്യൂൺ IAS അക്കാദമിയിലെ ബഡി, വിദ്യാർത്ഥിയുടെ അക്കാദമിക് പുരോഗതി, പഠനക്രമം, മാനസിക സമ്മർദ്ദങ്ങൾ എന്നിവ നിരന്തരമായി വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. എപ്പോഴും നിങ്ങളുടെ പഠനപ്രക്രിയ നിയന്ത്രിക്കാൻ ബഡിക്ക് കഴിയും.

കൂടാതെ പ്രായോഗികമായ അനുഭവങ്ങളും പിന്തുണയും നൽകാൻ സിവിൽ സർവീസ് പരീക്ഷകൾ ക്ലിയർ ചെയ്ത അധ്യാപകരുടെയും മുൻ വിദ്യാർത്ഥികളായ കിരൺ പി.ബി (IPS), മരിയ വിക്ടർ (IRS) തുടങ്ങിയവരുടെ അനുഭവങ്ങളും ഉദാഹരണങ്ങളും പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തുന്നുണ്ട്.

കൂടാതെ, അക്കാദമിയിൽ പേഴ്സണലൈസ്ഡ് AI ട്യൂട്ടർ സംവിധാനവും പഠനം എളുപ്പമാക്കുന്നു. വിദ്യാർത്ഥിയുടെ പഠനശൈലിയെയും കഴിവുകളെയും അടിസ്ഥാനമാക്കി പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത പഠനസഹായമാണ് ഈ AI ട്യൂട്ടർ നൽകുന്നത്. 24x7 ലഭ്യമായ ഈ സംവിധാനം, സമ്മർദ്ദങ്ങളില്ലാതെ ലക്ഷ്യത്തിലേക്ക് എത്താൻ വിദ്യാർത്ഥികളെ സഹായിക്കും.

ജോലി ചെയ്യുന്നവർക്കും വിദൂരപഠനം ആഗ്രഹിക്കുന്നവർക്കും യോജിക്കുന്ന ഒരു ഓൺലൈൻ പഠന പദ്ധതികൂടെ ഫോർച്യൂൺ IAS അക്കാദമി നടപ്പിലാക്കുന്നുണ്ട്.

ജോലി ഉപേക്ഷിക്കാതെ, വിദൂരപഠനത്തിന്റെ സ്ഥിരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പാഠ്യപദ്ധതിയാണ് ഇതിലൂടെ നൽകുന്നത്. ഡിസ്റ്റൻസ് പഠനത്തിന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ്, വിദ്യാർത്ഥികളുടെ താൽപര്യവും കാര്യക്ഷമതയും ചോരാതെതന്നെ പരീക്ഷയെ ഗൗരവത്തോടെ സമീപിക്കാൻ കഴിയുന്ന പഠനരീതിയാണ് ഇത്.

നിലവിൽ താമസിക്കുന്നിടത്ത് നിന്നും മാറാതെ, ജോലി ഉപേക്ഷിക്കാതെതന്നെ ഇതിന്റെ ഭാഗമാകാം. ഡിസ്റ്റൻസ് പ്രോഗ്രാമുകൾ ഫലവത്താകില്ല എന്നതാണ് നമ്മുടെ പൊതു വിശ്വാസം. എന്നാൽ, ഫോർച്യൂൺ IAS അക്കാദമിയുടെ സിവിൽ സർവീസ് പരിശീലനം പുതിയൊരു അദ്ധ്യായമാണ് ഓൺലൈൻ പാഠ്യപദ്ധതിയിൽ കൊണ്ടുവരുന്നത്. ഇപ്പോൾ ഇത് നിങ്ങൾക്ക് നേരിട്ട് അറിയാം. ഇതിനായി ഫോർച്യൂൺ IAS അക്കാദമി ഒരു പ്രത്യേക വെബിനാർ ജനുവരി 17-ന് രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്നുണ്ട്.

യു.പി.എസ്.സി 2025 ടോപ്പർ വൈശാഖ് സി.ആർ (ഐ.ആർ.എസ്), ഫോർച്യൂൺ IAS അക്കാദമി സീനിയർ ഫാക്കൽറ്റി, അരുൺ സുരേന്ദ്രബാബു എന്നിവർ വെബിനാറിൽ സംസാരിക്കും. ഈ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

യു.എ.ഇയിൽ കുടുങ്ങിയ മലയാളികൾക്ക് ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്
ഏഷ്യാനെറ്റ് ന്യൂസ് റിയാലിറ്റി ഉത്സവ്‌ കൊച്ചിയിൽ ഫെബ്. 28, മാർച്ച് 1 തീയതികളിൽ