ലോക ഭിന്നശേഷി ദിനം – ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിമാനയാത്ര സംഘടിപ്പിച്ച് ആസ്റ്റംർ മിംസ് കോട്ടയ്ക്കൽ

Published : Dec 03, 2025, 01:37 PM IST
Aster MIMS

Synopsis

കടുങ്ങാത്തുകുണ്ടിലെ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് ബെംഗലൂരുവിലേക്ക് പുതിയൊരു യാത്രാനുഭവം നൽകിയ ഈ പ്രത്യേക വിമാനയാത്ര നടത്തിയത്.

ഡിസംബർ മൂന്ന്, ലോക ഭിന്നശേഷി ദിനത്തിൽ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിമാനയാത്ര സംഘടിപ്പിച്ചു.

കടുങ്ങാത്തുകുണ്ടിലെ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് ബെംഗലൂരുവിലേക്ക് പുതിയൊരു യാത്രാനുഭവം നൽകിയ ഈ പ്രത്യേക വിമാനയാത്ര നടത്തിയത്.

കോട്ടക്കൽ ആസ്റ്റർ മിംസിന്റെയും ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ഐക്യരാഷ്ട്ര സഭയാണ് നാമകരണം ചെയ്തത്. അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും അറുതി വരുത്തി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിച്ച് സുസ്ഥിരമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

ഈ പരിപാടിയുടെ ഭാഗമായി എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ്, കടുങ്ങാത്തുകുണ്ടിലെ വിദ്യാർത്ഥിയായ പ്രീ വൊക്കേഷണൽ വിദ്യാർത്ഥിയായ മുഹമ്മദ് നിജാദ് ബാംഗ്ലൂർ ലാൽ ബാഗിൽ നിന്നും ആലപിച്ച മനോഹരമായ ഗാനം നമുക്ക് കേൾക്കാം:

PREV
Read more Articles on
click me!

Recommended Stories

India H.O.G.™️ Rally 2025 – ഔദ്യോഗിക ഫ്യുവെലിങ് പാർട്ണറായി നയാര എനർജി
ഡൽഹിയിൽ ICL ഫിൻകോർപ്പ് സോണൽ ഓഫീസിന്റെയും അഞ്ചു പുതിയ ബ്രാഞ്ചുകളുടെയും ഉദ്ഘാടനം നടത്തി