വനിതാ ദിനം ഓഫർ - കെ ടി ഡി സി റിസോർട്ടുകളിൽ 50 ശതമാനം കിഴിവ്

Published : Feb 17, 2026, 10:16 AM IST
Ktdc special offer to celebrate International Women’s Day

Synopsis

2026 മാർച്ച് 5 മുതൽ 10 വരെ, തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന എല്ലാ റിസർവേഷനുകൾക്കും 50% കിഴിവ്

വനിതാ ദിനം ആഘോഷമാക്കാൻ കേരളാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ (കെ ടി ഡി സി). 2026 മാർച്ച് 5 മുതൽ 10 വരെ കെ ടി ഡി സിയുടെ തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ വനിതകൾ ഉൾപ്പെടുന്ന എല്ലാ റിസർവേഷനുകൾക്കും റൂം വാടകയിൽ 50% കിഴിവ് ലഭിക്കും.

ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ കെ.ടി.ഡി.സി സെൻട്രൽ റിസർവേഷൻ സെന്റർ മുഖേനയോ അതത് പ്രോപ്പർട്ടികളിലോ സ്ത്രീകൾ നേരിട്ട് നടത്തുന്ന റിസർവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക.

പ്രീമിയം റിസ്സോർട്ടുകളായ മാസ്ക്കറ്റ് ഹോട്ടൽ (തിരുവനന്തപുരം) , സമുദ്ര (കോവളം), വാട്ടർ സ്കേപ്സ് (കുമരകം), ടീ കൗണ്ടി (മൂന്നാർ), ആരണ്യ നിവാസ് (തേക്കടി) യിലും ബജറ്റ് ഹോട്ടലുകളായ പെരിയാർ ഹൗസ് (തേക്കടി), കുമരകം ഗെയ്റ്റ് വേ (തണ്ണീർമുക്കം), റിപ്പിൾ ലാൻഡ് (ആലപ്പുഴ), ഗാർഡൻ ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഈ ഓഫർ ലഭ്യമാകുക.

ബുക്കിങ്ങിനായി 9400008585/1800 425 0123 എന്ന സെൻട്രൽ റിസർവേഷൻ സെന്‍റർ നമ്പറിലോ അതാത് റിസ്സോർട്ടുകളിലോ ബന്ധപ്പെടാമെന്ന് മാർക്കറ്റിങ് മാനേജർ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ ശ്രദ്ധേയ നേട്ടവുമായി മലയാളിയായ വേദ അനിൽകുമാർ
സെന്റ് ഫ്രാൻസിസ് ഡി സേൽസ് കോളേജ് (ഓട്ടോണമസ്), ബാംഗ്ലൂർ: അക്കാദമിക മികവിന്റെയും നവീനതയുടെയും സംഗമവേദി