പോരിനൊരുങ്ങി 'കബഡി പ്രമാണി'മാർ; പൊരിഞ്ഞ പോരാട്ടത്തിന് തയ്യാറെടുത്ത് തലസ്ഥാനം

Published : Nov 20, 2025, 05:37 PM IST
Lulu Kabaddi

Synopsis

തിരുവനന്തപുരം ലുലുമാളും, ഏഷ്യാനെറ്റ് ന്യൂസും കേരള കബഡി അസോസിയേഷനും ചേർന്നാണ് 'ലുലു കേരള കബഡി ലീഗ്' നടത്തുന്നത്.

കബഡി രാജാക്കന്മാരുടെ മഹായുദ്ധത്തിന് ഒരുങ്ങുകയാണ് തലസ്ഥാനം. നവംബർ 23 ഞായറാഴ്ച തിരുവനന്തപുരം ലുലുമാളിനകത്തു വച്ച് നടക്കുന്ന 'ലുലു കേരള കബഡി ലീഗ്' പോരാട്ടത്തിന്റെ പുതിയ പോർക്കളം തുറക്കും. കേരളത്തിലെ 8 ജില്ലകളിൽ നിന്നുള്ള കബഡി പോരാളികളാണ് മണ്ണിനും മാനത്തിനും വേണ്ടി തലസ്ഥാന ഗോദയിലിറങ്ങുക.

തിരുവനന്തപുരം ലുലുമാളും, ഏഷ്യാനെറ്റ് ന്യൂസും കേരള കബഡി അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന കബഡി ലീഗ്, കബഡി പ്രേമികൾക്കും കാണികൾക്കും പ്രത്യേകാനുഭവമായിരിക്കും. ലുലുമാളിലെ ഗ്രാന്റ് ഏട്രിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ, കബഡിയുടെ ത്രില്ലും ആവേശവും ഒട്ടും ചോരാതെ കാണികൾക്ക് ആസ്വദിക്കാനാകും.

കേരള കബഡി അസോസിയേഷന്റെ മാർഗ നിർദേശത്തോടെ, ശരിയായ മത്സര നിലവാരവും പ്രൊഫഷണൽ സമീപനവും ഉറപ്പാക്കിക്കൊണ്ടാണ് ലുലു കേരള കബഡി ലീഗ് സംഘടിപ്പിക്കുന്നത്.

മത്സരിക്കുന്ന ടീമുകൾ:

പത്തനംതിട്ട സങ്കീർത്തന, പാലക്കാട് ടൈറ്റൻസ്, കോട്ടയം സ്ട്രൈക്കേഴ്സ്, തിരുവനന്തപുരം ഹെർക്കുലിയൻസ്, ഇടുക്കി ഗോൾഡ്, കൊല്ലം തണ്ടർബോൾട്സ്, തൃശൂർ എസ്പെറാൻസ, ആലപ്പുഴ ഔട്ട്‌ലോസ്.

മത്സരങ്ങൾക്ക് നിറംപകരാൻ പ്രശസ്ത കമന്റേറ്റർമാരായ ഷൈജു ദാമോദരൻ, അജിത്ത് നാരായണൻ, ‚കിടിലം’ ഫിറോസ് എന്നിവർ ലൈവ് കമന്ററിയുമായി വേദിയിൽ പങ്കെടുക്കും.

അൻപതിനായിരം രൂപയും ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. ഫസ്റ്റ് റണ്ണർഅപ്പ് ആകുന്ന ടീമിന് മുപ്പതിനായിരും രൂപയും ട്രോഫിയും, സെക്കന്റ് റണ്ണർഅപ്പ് ആകുന്ന ടീമിന് ഇരുപതിനായിരും രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. ഉച്ചക്ക് 2 മണി മുതലായിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്.

ഗംഗാ സ്പായാണ് പരിപാടിയുടെ കോ സ്പോൺസർ. ക്ലബ് എഫ് എം റേഡിയോ പാർട്ണറാണ്

 

PREV
Read more Articles on
click me!

Recommended Stories

മോംമ്സ്പോ പർപ്പിൾ കാർണിവൽ കൊച്ചിയിൽ ഡിസം. 13, 14 തീയതികളിൽ
ദുബായിൽ ഐസിഎൽ ഗ്രൂപ്പിന്റെ നവീകരിച്ച കോർപ്പറേറ്റ് ആസ്ഥാനം