
ഇന്തോനേഷ്യയിൽ നടന്ന മിസ് ടീനേജർ പെറ്റീറ്റ് യൂണിവേഴ്സ് 2026 (Miss Teenager Petite Universe) മത്സരത്തിൽ മൂന്നാം റണ്ണർ അപ് (3rd Runner-Up) കിരീടം നേടി മലയാളിയായ വേദ അനിൽകുമാർ.
ബാലിയിൽ നടന്ന പരിപാടിയിൽ മിസ് ടീനേജർ ഏഷ്യാ പസിഫിക് (Miss Teenager Asia Pacific 2026) പദവിയും വേദ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്തു. യുവജന നയതന്ത്ര പ്രവർത്തനങ്ങളും ഹൈ-ഫാഷൻ ഇവന്റുകളും ഉൾപ്പെട്ടതായിരുന്നു മത്സരം.
തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വേദ അനിൽകുമാർ. തിരുവനന്തപുരം കലിംഗ ട്രേഡേഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽകുമാറിന്റെയും കാനറ ബാങ്ക് തോപ്പുംപടി ശാഖയിലെ ഓഫീസറായ സൗമ്യയുടെയും മകളാണ്. അഞ്ചു വയസ്സുകാരിയായ അമേയ അനിൽകുമാർ എന്ന ഇളയ സഹോദരിയും വേദയ്ക്കുണ്ട്.
ഭാരതനാട്യം നർത്തകി കൂടെയാണ് വേദ. വെസ്റ്റേൺ ഡാൻസിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കാൻസർ അതിജീവിതയായ വേദ, ബുദ്ധിമുട്ടുകൾക്കിടയിലും സ്വപ്നങ്ങളെ പിന്തുടരണമെന്നതിനുള്ള ഉദാഹരണമാണ്. കാൻസർബാധിതർക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും വേദ പറയുന്നു.