
ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ TMT സ്റ്റീൽ ബ്രാൻഡുകളിലൊന്നായ കള്ളിയത്ത് TMT, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ, പൊതുസമൂഹം, മാധ്യമങ്ങൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളിച്ച ഈ പ്രവർത്തനങ്ങൾ, ഹരിതഭാവിയിലേക്കുള്ള കള്ളിയത്തിന്റെ പ്രതിബദ്ധത കൂടുതൽ ശക്തമാക്കി.
പരിപാടികളുടെ ഭാഗമായി സെന്റ് പോൾസ് കോളേജിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ വൃക്ഷത്തൈ നടൽ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര ജീവിതശൈലിയിലും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്യാമ്പസുകൾക്കപ്പുറത്തേക്കും വ്യാപിപ്പിച്ചുകൊണ്ട്, ഫോർട്ട് കൊച്ചിയിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവും സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകരും പ്രാദേശിക കൂട്ടായ്മകളും പങ്കെടുത്ത ഈ പ്രവർത്തനം തീരദേശ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പൊതു ബോധവൽക്കരണത്തിന്റെയും പ്രാധാന്യം മുന്നോട്ടുവച്ചു.
ക്യാമ്പെയ്നിന്റെ ഭാഗമായി ഫോറം മാളിൽ പ്രതീകാത്മകമായ ‘TMT Tree’ ഇൻസ്റ്റലേഷനും കള്ളിയത്ത് അവതരിപ്പിച്ചു. സുസ്ഥിരതയിൽ വേരൂന്നിയ കരുത്തിന്റെ പ്രതീകമായി രൂപകൽപ്പന ചെയ്ത ഈ ഇൻസ്റ്റലേഷൻ, പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളെയും ഉത്തരവാദിത്വപരമായ അടിസ്ഥാന സൗകര്യ വികസനത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വേദിയൊരുക്കി.
ഈ പ്രവർത്തനങ്ങളൊക്കെയും കള്ളിയത്തിന്റെ വിപുലമായ സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. പാലക്കാട് നടപ്പിലാക്കുന്ന ഗ്രീൻ കോർ (Green Core) പദ്ധതിയാണ് ഈ ദൗത്യത്തിന്റെ പ്രധാന അടിത്തറ. പരിസ്ഥിതി സൗഹൃദ സ്റ്റീൽ ഉൽപ്പാദനത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന ഈ പദ്ധതി, ജലസംരക്ഷണം, സുസ്ഥിര നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്റ്റീൽ നിർമ്മാണത്തിന്റെ പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം ₹500 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, സ്റ്റീൽ മേഖലയിലെ നവീകരണത്തിനും പരിസ്ഥിതി ഉത്തരവാദിത്വത്തിനുമുള്ള കള്ളിയത്തിന്റെ ദീർഘകാല പ്രതിബദ്ധതയുടെ തെളിവാണ്.
ഗ്രീൻ കോർ പദ്ധതിയിലൂടെയും വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും കൂടുതൽ സുസ്ഥിരമായ നാളെയെ സൃഷ്ടിക്കാനുള്ള ദൗത്യവുമായി കള്ളിയത്ത് മുന്നേറുകയാണ്. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വബോധവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി, ഇന്ത്യയിലെ മുൻനിര പരിസ്ഥിതി സൗഹൃദ TMT ബ്രാൻഡെന്ന നില കൂടുതൽ ഉറപ്പിക്കുകയാണ് കള്ളിയത്ത്.