ആരോഗ്യ പരിരക്ഷയില്‍ ഇന്ത്യയുടെ സ്ഥാനം ഇതാണ്!

Web Desk |  
Published : May 24, 2018, 03:41 PM ISTUpdated : Jun 29, 2018, 04:10 PM IST
ആരോഗ്യ പരിരക്ഷയില്‍ ഇന്ത്യയുടെ സ്ഥാനം ഇതാണ്!

Synopsis

ആരോഗ്യ പരിരക്ഷയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഇന്ത്യ 145ാം സ്ഥാനത്ത്

ദില്ലി: ആരോഗ്യ പരിരക്ഷയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 145-ാമതെന്ന് പഠനം. 195 രാജ്യങ്ങളുടെ പട്ടികയില്‍ അയല്‍ രാജ്യങ്ങളായ ചൈന(48), ശ്രീലങ്ക (71), ബംഗ്ലാദേശ് (133), ഭൂട്ടാന്‍(149), മ്യാന്‍മര്‍ (134) എന്നിവയക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താനും ഇന്ത്യക്കായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ 154-ാം സ്ഥാനത്തു നിന്നാണ് ഇത്തവണ 145 ലേക്ക് എത്തിനില്‍ക്കുന്നതെന്നും പഠനം സംഘടപ്പിച്ച ആരോഗ്യ പ്രസിദ്ധീകരണം ദി ലാന്‍ങ്ക് വ്യക്തമാക്കുന്നു. എന്നാല്‍, പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് പാകിസ്ഥാന്‍റെ(154) സ്ഥാനം. രാജ്യത്തു നിലനില്‍ക്കുന്ന വ്യത്യസ്ഥ അഭ്യന്തര സാഹചര്യങ്ങളാണ് അരോഗ്യമേഖലയുടെ പരിപാലന വിഷയത്തില്‍ തിരിച്ചടിയാവുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2000-2016 കാലയളവില്‍ ചികില്‍സാ ലഭ്യതയും ഗുണമേന്‍മയും ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ടെനന്നും പഠനം പറയുന്നു. 

ക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, പക്ഷാഘാതം, വൃക്ക രോഗങ്ങള്‍ എന്നിവയാണ് രാജ്യത്ത കുടുതലെന്നും, കൂടുതല്‍ മരണം സംഭവിക്കുന്ന 32 രോഗങ്ങളും ഫലപ്രഥമായ ചികില്‍സയിലൂടെ തടയാനാവുമെന്നും പഠനം വ്യക്തമാക്കുന്നു. 0 മുതല്‍ 100 വരെ സ്‌കോര്‍ നിശ്ചയിച്ചാണ് പഠനം നടത്തിയത്. ഇതില്‍ ഐസലാന്റ് 97.1, നോര്‍വെ 96.6, നെതര്‍ലാന്റ്‌സ് 96.1, ലക്‌സംബര്‍ഗ് 96, ഫിന്‍ലാന്റ്, ആസ്‌ത്രേലിയ 95.9 സ്‌കോറുകള്‍ നേടി ആദ്യസ്ഥാങ്ങളിലെത്തി.

PREV
click me!