ഫിറ്റ്നസിൽ ഇന്ത്യയിൽ ഏറ്റവും സ്വാധീനം ചെലുത്തിയവരില്‍ ശിൽപ്പഷെട്ടിയും

Web Desk |  
Published : May 28, 2018, 07:07 PM ISTUpdated : Jun 29, 2018, 04:20 PM IST
ഫിറ്റ്നസിൽ ഇന്ത്യയിൽ ഏറ്റവും സ്വാധീനം ചെലുത്തിയവരില്‍ ശിൽപ്പഷെട്ടിയും

Synopsis

ശില്‍പ്പഷെട്ടിയുടെ ഫിറ്റ്നസ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ശില്‍പ്പഷെട്ടിയുടെ ഫിറ്റ്നസ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വയസ്സ് നാൽപ്പത്തി രണ്ടായെങ്കിലും ആരോഗ്യത്തിലും ശരീര സൗന്ദര്യത്തിലും ശില്‍പ്പഷെട്ടിയെ വെല്ലാന്‍ ആരുമില്ല. ഇപ്പോഴിതാ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ മുപ്പതാം സ്ഥാനം ശില്‍പ്പഷെട്ടിയ്ക്ക്.

ജീവിതശൈലിയെ സ്വാധീനിക്കുന്ന വിധത്തില്‍ നിരവധി ഫിറ്റ്‌നസ് വിഡിയോകൾ പതിവായി ശിൽപ്പ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അടുത്തകാലത്ത്  ദ് ഡയറി ഓഫ് എ ഡൊമസ്റ്റിക് ഡിവ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ എങ്ങനെയാണ് എന്നാണ് താന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതെന്നും ഇതിനോട് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത് എന്നും ശില്‍പ്പ പറയുന്നു. 

 

PREV
click me!