സ്റ്റാര്‍ട്ടപ്പ് സംരംഭ വികസനത്തിന് 'ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസ്'; ഉദ്ഘാടനം ഇന്ന്

Published : Nov 02, 2020, 10:25 AM IST
സ്റ്റാര്‍ട്ടപ്പ് സംരംഭ വികസനത്തിന് 'ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസ്'; ഉദ്ഘാടനം ഇന്ന്

Synopsis

കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്‌സ് സ്ഥാപിച്ചത്

സംസ്ഥാനത്തെ വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിന് സമഗ്ര പിന്തുണയേകാൻ ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസ് (എയ്‌സ്) വരുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും സി-ഡാക്കും സംയുക്തമായാണ് എയ്‌സ് സ്ഥാപിച്ചത്. എയ്‌സിന്റെ ഉദ്ഘാടനം ഇന്ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി കടംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐ.ടി ആന്റ് ഇലക്ട്രോണിക്‌സ് വകുപ്പ് സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള, സി-ഡാക് ഡയറക്ടർ ജനറൽ ഡോ. ഹേമന്ത് ദർബാരി, സ്റ്റാർട്ടപ്പ് സി.ഇ.ഒ ശശി പിലാത്തേരി മീത്തൽ എന്നിവർ പങ്കെടുക്കും.

കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷൻ ഇൻകുബേറ്ററുമായി സഹകരിച്ചാവും എയ്‌സ് പ്രവർത്തിക്കുക. സ്റ്റാർട്ടപ്പുകൾക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങൾ ആക്‌സലറേറ്ററിൽ ലഭിക്കും. നിശ്ചിത കാലയളവിൽ സി-ഡാക്കിന്റെ മാർഗനിർദ്ദേശവും ലഭ്യമാകും. 50000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ആക്‌സലറേറ്റർ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. നിലവിൽ ഇരുപതോളം സ്റ്റാർട്ടപ്പുകൾക്ക് സ്ഥലം അനുവദിച്ചു. അത്യാധുനിക ഇലക്ട്രോണിക്‌സ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സേവനങ്ങളുടേയും ഗവേഷണത്തിനും വികസനത്തിനുമുള്ള സോഫ്റ്റ്‌വെയർ അടിസ്ഥാന സൗകര്യങ്ങൾക്കും ആക്‌സിലറേറ്റർ സഹായകമാകും. രാജ്യത്തെ ഇലക്ട്രോണിക്‌സ് ടെക്‌നോളജി മേഖലയിൽ പ്രമുഖ ആക്‌സിലറേറ്ററായി വളരുകയാണ് എയ്‌സിന്റെ ലക്ഷ്യം.

PREV
click me!

Recommended Stories

എങ്ങനെയാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? സാധ്യതകള്‍ എന്തെല്ലാം ?
ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'