മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ സ്റ്റാർട്ടപ്പ്; പിന്തുണയുമായി 'സിബ'

Published : Oct 12, 2020, 04:55 PM IST
മത്സ്യമേഖലയിലെ രാജ്യത്തെ ആദ്യ സ്റ്റാർട്ടപ്പ്; പിന്തുണയുമായി 'സിബ'

Synopsis

സ്റ്റാർട്ടപ്പ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്

മത്സ്യകൃഷിയിൽ പുത്തനുണർവിന് വഴിയൊരുക്കുന്ന സ്റ്റാർട്ടപ്പ് സംരംഭവുമായി കർണാടക സ്വദേശികളായ മൂന്ന് ഫിഷറീസ് ബിരുദധാരികൾ. 
വ്യാപകമായി കൃഷി ചെയ്യുന്നതും മികച്ച വിപണന മൂല്യമുള്ളതുമായ കാളാഞ്ചിയുടെ വിത്തുൽപാദനത്തിന് കേന്ദ്ര ഓരുജലകൃഷി ഗവേഷണ സ്ഥാപനത്തിന്റെ (സിബ) സഹായം. 

സ്റ്റാർട്ടപ്പ് രൂപത്തിൽ സ്വകാര്യമേഖലയിൽ രാജ്യത്ത് ആദ്യമായാണ് കാളാഞ്ചിയുടെ ഹാച്ചറി വരുന്നത്. സിബ വികസിപ്പിച്ച കാളാഞ്ചിയുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.  കാളാഞ്ചിയുടെ കുഞ്ഞുങ്ങൾക്ക് കർഷകർക്കിടയിൽ ആവശ്യക്കാരേറെയാണെങ്കിലും മതിയായ തോതിൽ ആവശ്യമായ സമയത്ത് ഇവയുടെ ലഭ്യതയിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

ഇവയുടെ ഹാച്ചറി നടത്തിപ്പിന് മികച്ച സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണെന്നതിനാൽ സ്വകാര്യമേഖലയിലുള്ളവർ കാളാഞ്ചിയുടെ വിത്തുൽപാദനരംഗത്തേക്ക് കടന്നുവരാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് സിബയുടെ സഹകരണത്തോടെ ഫിഷറീസ് പ്രൊഫഷണലുകൾ സ്റ്റാർട്ടപ്പ് സംരംഭവുമായി മുന്നോട്ടുവരുന്നത്.

PREV
click me!

Recommended Stories

എങ്ങനെയാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? സാധ്യതകള്‍ എന്തെല്ലാം ?
ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'