വ്യവസായ സംരംഭകർക്കായി 'കേരള ഇ മാര്‍ക്കറ്റ്'

By Web TeamFirst Published May 13, 2020, 11:58 AM IST
Highlights

ഭക്ഷ്യ സംസ്‌കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോര്‍ട്ടല്‍ സേവനം

കേരളത്തിലെ ഉല്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ലക്ഷ്യമിട്ട് ഓൺലൈൻ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ ചെറുകിട, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം വിപുലമാക്കാനാണ് കേരള ഇ  മാര്‍ക്കറ്റ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത് . സംസ്ഥാനത്തെ എല്ലാ തരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.വിദേശത്തുനിന്നുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങളുമായി അനായാസം ബന്ധപ്പെടാനാകും. കൊവിഡ് സാഹചര്യത്തിലും ലോക്ക്ഡൗണിലും വിപണി നഷ്ടപ്പെട്ട സംസ്ഥാനത്തെ സംരംഭങ്ങള്‍ക്ക് പുതിയ വിപണന സാധ്യതകള്‍ തുറക്കുകയാണ് വ്യവസായവകുപ്പ്. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോര്‍ട്ടല്‍ സേവനം. സംരംഭകര്‍ കേരള ഇ മാര്‍ക്കറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവരുടെ സ്ഥാപനത്തെ കുറിച്ചും ഉത്പന്നത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കാം. ഉത്പന്നങ്ങളുടെ ചിത്രവും വിലവിവരവും ഉത്പന്നത്തെ കുറിച്ച് ചെറിയ വിവരണവും നല്‍കാന്‍ സൗകര്യമുണ്ടാകും. www.keralaemarket.com, www.keralaemarket.org എന്നതാണ് വെബ്‌സൈറ്റ് വിലാസം.

click me!