'ഓട്ടോക്കാരന്റെ മകൾ അല്ലേ, എന്താകാൻ...'; പരിഹസിച്ചവരുടെ വായടപ്പിച്ച് വെള്ളിത്തിളക്കത്തിൽ ആൻസി സോജൻ

Published : Sep 27, 2026, 09:49 PM ISTUpdated : Sep 27, 2026, 09:50 PM IST
ancy

Synopsis

വെള്ളി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെങ്കിലും സ്വർണം കൈവിട്ടുപോയതിൽ ചെറിയ നിരാശയുണ്ടെന്ന് ആൻസി

കായികരംഗത്ത് തനിക്ക് നേരെ ഉയർന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നൽകി ഇന്ത്യൻ ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിന് പിന്നാലെ തന്റെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും കഥ പങ്കുവെക്കുകയായിരുന്നു താരം. "ഒന്നും ആകില്ലെന്ന് പറഞ്ഞ് എന്നെ തള്ളിക്കളഞ്ഞവർ ഒരുപാടാണ്. 'ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ' എന്ന് ചോദിച്ച് പരിഹസിച്ചവരുണ്ട്. എന്നാൽ ഇന്ന് അവർ വിചാരിച്ചതിനും അപ്പുറത്തേക്ക് വളരാൻ എനിക്ക് സാധിച്ചു. അതിന് പിന്നിൽ കഠിനാധ്വാനവും ദൈവാനുഗ്രഹവും മാത്രമാണ്. ലക്ഷ്യം ഉറപ്പിച്ചു അധ്വാനിച്ചാൽ തീർച്ചയായും ഫലമുണ്ടാകും," ആൻസി പറഞ്ഞു.

വെള്ളി മെഡൽ നേടാനായതിൽ സന്തോഷമുണ്ടെങ്കിലും സ്വർണം കൈവിട്ടുപോയതിൽ ചെറിയ നിരാശയുണ്ടെന്ന് ആൻസി വ്യക്തമാക്കി. മത്സരദിവസം തന്റെ ഏറ്റവും മികച്ച ദിവസമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥ പ്രകടനത്തെ ബാധിച്ചെന്നും താരം കൂട്ടിച്ചേർത്തു. 6.60 മീറ്ററാണ് മത്സരത്തിൽ പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് മറികടക്കാനായില്ല.ഈ സീസണിലെ മത്സരങ്ങൾ ഇവിടെ അവസാനിക്കുകയാണെന്നും പോരായ്മകൾ പരിഹരിച്ച് അടുത്ത സീസണിൽ കൂടുതൽ ശക്തമായി കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ആൻസി ഉറപ്പിച്ചു പറഞ്ഞു.

ആൻസി സോജന് വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്. അവസാന ശ്രമത്തിൽ 6.55 മീറ്റർ ചാടിയ ചൈനീസ് താരം ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടങ്ങൾ തിരിച്ചെടുക്കുമോ? ക്ലബ്ബിന്റെ ഭാവിയെന്ത്?
കമ്പനി പേക്ഷിച്ചു, ഒരു തലമുറ ഏറ്റെടുത്തു; ഇഎ ക്രിക്കറ്റ് 07-ന് എന്ത് സംഭവിച്ചു?