ആ തോല്‍വി മൈതാനത്ത് ഉപേക്ഷിക്കുന്നു, 153 റണ്‍സും- വിരാട് കോലിയുടെ പ്രതികരണം

Published : Jan 17, 2018, 06:13 PM ISTUpdated : Oct 05, 2018, 02:24 AM IST
ആ തോല്‍വി മൈതാനത്ത് ഉപേക്ഷിക്കുന്നു, 153 റണ്‍സും- വിരാട് കോലിയുടെ പ്രതികരണം

Synopsis

ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിലും ടീം ഇന്ത്യ പരാജയപ്പെട്ടു.  135 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താകുകയായിരുന്നു. എന്നാല്‍ ആ തോല്‍വി ആ മൈതാനത്ത് ഉപേക്ഷിക്കുകയാണെന്നും അതാണ് തന്റെ രീതിയെന്നും നായകന്‍ വിരാട് കോലി പറഞ്ഞു.

എല്ലാം ആ മൈതാനത്ത് ഉപേക്ഷിക്കുകയാണ് എന്റെ പതിവ്. നമ്മള്‍ പരാജയപ്പെട്ടതിനാല്‍ എന്റെ 153 റണ്‍സിന് ഒരു വിലയുമില്ല. നമ്മള്‍ ജയിച്ചിരുന്നെങ്കില്‍ അമ്പതോ മുപ്പതോ റണ്‍സാണെങ്കില്‍ പോലും അത് എനിക്ക് പ്രധാനപ്പെട്ടതായേനെ. വ്യക്തിപരമായ നേട്ടങ്ങള്‍ അല്ല എനിക്ക് കാര്യം. കൂട്ടായ്‍മയിലൂടെ വിജയിക്കുക എന്നതാണ് പ്രധാനം. നമ്മള്‍ ശ്രമിച്ചു, പക്ഷേ വേണ്ടത്ര ശ്രമിച്ചില്ല. ദക്ഷിണാഫ്രിക്ക നമ്മളെക്കാള്‍ മികച്ചുനിന്നു, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍. അതാണ് അവര്‍ വിജയിക്കാന്‍ കാരണം. അവര്‍ വിജയം അര്‍ഹിക്കുന്നു എന്നുതന്നെ പറയണം.- വിരാട് കോലി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഇന്ധനക്ഷാമം, കൂടെ താലിബാന്റെ മുന്നറിയിപ്പും'; പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കടുത്ത ആശങ്ക
'ഹാര്‍ദിക് മാറിനില്‍ക്കണം, സൂര്യകുമാര്‍ ക്യാപ്റ്റനാവട്ടെ'; മുംബൈ ഇന്ത്യന്‍സിന് നിര്‍ദ്ദേശവുമായി കെ ശ്രീകാന്ത്