
വിശാഖപട്ടണം: ഇന്ത്യ- ഓസ്ട്രേലിയ പോരാട്ടത്തിന് തുടക്കമാകുമ്പോള്‍ പരമ്പര കടുത്തതാകുമെന്നാണ് കംഗാരുപ്പടയുടെ നായകന്‍ തുറന്നുസമ്മതിക്കുന്നത്. സ്വന്തം നാട്ടിൽ ഇന്ത്യയെ തോൽപിക്കുക എളുപ്പമല്ലെന്ന് ആരോൺ ഫിഞ്ച് വ്യക്തമാക്കി. പരമ്പരയിൽ ശക്തമായ
പോരാട്ടം നടത്തുമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓസ്ട്രേലിയക്കതിരായ ഏകദിന പരമ്പര ഇന്ത്യ 4-1ന് ജയിക്കുമെന്ന് മുൻതാരം ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. പരമ്പരയിൽ ഇന്ത്യയുടെ ജയം അനായാസമായിരിക്കും. ഇന്ത്യൻ ടീമംഗങ്ങൾ മികവിന്‍റെ അറുപത് ശതമാനം പുറത്തെടുത്താൽപ്പോലും പരമ്പര 4-1ന് ജയിക്കും. നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഓസീസിന് ഇന്ത്യയെ മറികടക്കുക എളുപ്പമാവില്ല. ജസ്പ്രീത് ബുംറയും വിരാട് കോലിയും ടീമിൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ കരുത്ത് കൂടിയെന്നും ഹർഭജൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!