
ബംഗളൂരു: ചരിത്ര ടെസ്റ്റിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യ ടെസ്റ്റ് താരമെന്ന പുതിയ ചരിത്രം എഴുതിചേര്‍ത്താണ് അഫ്ഗാന്‍ കളി തുടങ്ങിയത്. അരങ്ങേറ്റ ടെസ്റ്റില്‍ അഫ്ഗാന് വേണ്ടി ജഴ്സിയണിഞ്ഞ മുജീബ് ഉര്‍ റഹ്മാനും വഫാദറും രണ്ടായിരത്തിന് ശേഷം ജനിച്ചവരാണ്. കേവലം പതിനെട്ട് വയസ്സില്‍ താഴെ ഉള്ള ഇരുവരും ഈ നൂറ്റാണ്ടില്‍ ജനിച്ച് ടെസ്റ്റ് കളിക്കുന്ന ആദ്യ താരങ്ങളെന്ന ഖ്യാതി സമ്പാദിച്ചു
മുജീബ് സ്പിന്‍ ബൗളറാണെങ്കില്‍ വഫാദര്‍ പേസ് ബൗളറാണ്. ഇരുവരും ഐപിഎല്ലില്‍ തിളങ്ങിയിട്ടുണ്ട്. മുജീബാകട്ടെ മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മുജീബ് പഴങ്കഥയാക്കിയത്. അന്താരാഷ്ട്രാ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് മുജീബ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. ബംഗളുരുവില്‍ പന്തെറിയാനെത്തുമ്പോള്‍ 17 വയസ്സും 78 ദിവസവുമാണ് മുജീബിന്‍റെ പ്രായം.
1952ല്‍ പാകിസ്ഥാനു വേണ്ടി കളിക്കാനിറങ്ങിയ ഹനീഫ് മുഹമ്മദിന്‍റെ റെക്കോര്‍ഡാണ് മുജീബ് തകര്‍ത്തത്. കഴിഞ്ഞ ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് മുജീബ്
അതേസമയം മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മഴ മൂലം കളി തടസപെടുമ്പോള്‍ ഇന്ത്യ 1 ന് 264 എന്ന നിലയിലാണ്. ധവാന്‍ ഏഴാം സെഞ്ചുറി നേടിയപ്പോള്‍ മുരളി വിജയ് 99 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!