
മുംബൈ: ഹിന്ദി ബിഗ് ബോസ് ടിവി ഷോയില്‍ വീണ്ടും വിവാദവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. മറ്റു മത്സരാര്‍ത്ഥിക്കെതിരേ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ബിഗ് ബോസില്‍ ഇത് ആദ്യ തവണയല്ല ശ്രീശാന്ത് വിവാദത്തില്‍ കുടുങ്ങുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിലും സിനിമാ താരം നികേഷ പട്ടേലുമായുള്ള മുന്‍കാല ബന്ധവും ശ്രീശാന്തിനെ വിവാദചുഴിയില്‍ ചാടിച്ചിരുന്നു.
ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായെത്തിയ മിനി സ്‌ക്രീന്‍ താരം രോഹിത് സുശന്തിയാണ് ശ്രീശാന്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിന് ഇരയായത്. ശ്രീശാന്തിനെ എങ്ങനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കമെന്ന് രോഹിത് മറ്റു മത്സരാര്‍ത്ഥികളുമായി പങ്കുവെക്കുകയുണ്ടായി. ഇതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. പിന്നീട് ഇരുവരും വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.
ശ്രീശാന്ത് മറ്റു മത്സരാര്‍ത്ഥികളുടെ മുന്നില്‍ വച്ച് രോഹിത്തിനെ പരിഹസിച്ചിരുന്നു. അതിനിടെയുണ്ടായ ചില സംസാരമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയത്. രോഹിത് എന്തിനാണ് പര്‍പ്പിള്‍ ഷോര്‍ട്‌സ് ഉപയോഗിക്കുന്നതെന്നായിരുന്നു ശ്രീശാന്തിന്റെ സംശയം. മാത്രമല്ല, രോഹിത്തിന്റെ ചേഷ്ടകള്‍ അനുകരിക്കുകയും ചെയ്തു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥി ദീപിക കകറും കരണ്‍വീര്‍ വൊഹ്‌റയും ഇതെല്ലാം ആസ്വദിക്കുന്നണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയും രോഹിത്തിന്റെ അടുത്ത സുഹൃത്തുമായ വികാസ് ഗുപ്തയ്ക്ക് ഇതൊന്നും അത്ര ദഹിച്ചില്ല. ട്വിറ്ററില്‍ ശ്രീശാന്തിനെതിരേ രൂക്ഷമായ ഭാഷയിലാണ് വികാസ് പ്രതികരിച്ചത്.
ബിഗ് ബോസില്‍ രോഹിതിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിച്ചിരുന്നു ശ്രീശാന്ത്. ഇതും മുകളില്‍ പറഞ്ഞ സംഭവവും ദ്വയാര്‍ത്ഥത്തിലാണ് ശ്രീശാന്ത് ഉപയോഗിച്ചതെന്ന് വികാസ് പറയുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞ സീസണില്‍ തനിക്ക് നേരെയും ഉണ്ടായിരുന്നു. അതിന്റെ വേദന തനിക്ക് അറിയാമെന്നും വികാസ് ഗുപ്ത വ്യക്തമാക്കി. ഹാന്‍ഡ്‌സം എന്ന് പറയേണ്ടതിന് പകരമാണ് ശ്രീശാന്ത് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിച്ചതെന്ന് വികാസ് പറഞ്ഞു. ഇതെല്ലാം ദ്വയാര്‍ത്ഥ പ്രയോഗമായിരുന്നുവെന്നായിരുന്നു വികാസിന്റെ പക്ഷം. എല്‍ജിബിടി അംഗങ്ങളെപ്പോലും കളിയാക്കുകയാണ് ശ്രീശാന്ത് തന്റെ പ്രവൃത്തിയിലൂടെ ചെയ്‌തെന്ന് വികാസ് പറഞ്ഞു.
ഉയര്‍ന്ന നിലവാരമുള്ള കുടുംബത്തില്‍ നിന്ന് വരുന്ന ശ്രീശാന്ത് വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. അങ്ങനെ ഒരാള്‍ രാജ്യം മുഴുവന്‍ കാണുന്ന ടിവി പ്രോഗ്രാമില്‍ ഇത്തരം പരാമര്‍ശം നടത്തായിരുതെന്ന് വികാസ് ട്വിറ്ററില്‍ കുറിച്ചു. ശ്രീശാന്തിനൊപ്പം നിന്ന് കരണ്‍വീര്‍ വൊഹ്‌റയേയും ദീപികയേയും വികാസ് വിമര്‍ശിക്കുന്നുണ്ട്. അവര്‍ രണ്ട് പേരും ശ്രീശാന്തിന്‍െ കോപ്രായങ്ങള്‍ ആസ്വദിച്ച് ചിരിക്കുക മാത്രമാണ് ചെയ്തത്. അവര്‍ തിരുത്തിക്കൊടുക്കണമായിരുന്നുവെന്നും വികാസ്. ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മത്സരാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ടെലിവിഷന്‍ അധികൃതരോട് വികാസ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!