
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോളുകള്‍ തികച്ച ആദ്യ താരമെന്ന നേട്ടം അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക്. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സിക്കെതിരെ 13-ാം മിനുറ്റില്‍ ഫോഡന്‍റെ പാസില്‍ വലകുലുക്കിയാണ് സിറ്റി കുപ്പായത്തില്‍ മുപ്പതുകാരനായ അഗ്യൂറോ ഇരട്ട സെഞ്ചുറി തികച്ചത്. 293 മത്സരങ്ങളില്‍ നിന്നാണ്ഈ നേട്ടം.
ഇതില്‍ 146 ഗോളുകള്‍ വലത് കാലുകൊണ്ടും 35 എണ്ണം ഇടത് കാലുകൊണ്ടും വലയിലാക്കിയപ്പോള്‍ 19 എണ്ണം ഹെഡറിലും പിറന്നു. 181 എണ്ണം ബോക്‌സിനകത്തുനിന്നും 19 ഗോളുകള്‍ ബോക്‌സിന് പുറത്തുനിന്നുമായിരുന്നു. സിറ്റിക്കായി കൂടുതല്‍ ഗോളുകള്‍ നേടിയ താരവും അഗ്യൂറോയാണ്. 177 ഗോളുകള്‍ നേടിയ എറിക് ബ്രൂക്കാണ് രണ്ടാം സ്ഥാനത്ത്.
2011ല്‍ 38 മില്യണ്‍ പൗണ്ടിന് സിറ്റിയിലെത്തിയ അര്‍ജന്റീനന്‍ താരം കരിയറിലുടനീളം ക്ലബിന്‍റെ ഗോളടി യന്ത്രമായിരുന്നു. സിറ്റിയില്‍ ഒരു സീസണില്‍ മാത്രമാണ് അഗ്യൂറോ 20ല്‍ താഴെ ഗോളുകള്‍ നേടിയത്. 2012-13 സീസണില്‍ അഗ്യൂറോയുടെ ഗോള്‍വേട്ട 17ല്‍ ഒതുങ്ങി. എന്നാല്‍ മറ്റ് സീസണുകളിലെല്ലാം മുപ്പതിനടുത്തോ അതിലധികമോ ഗോളുകള്‍ ഈ സ്‌ട്രൈക്കര്‍ വലയിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!