
കൊച്ചി: അടുത്ത ഐഎസ്എല്ലില്‍ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കും. ജംഷെഡ്പൂർ എഫ്സിയുടെ ക്യാമ്പില്‍ നിന്നാണ് അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാറാണ് അനസ് ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ സീനിയർ ഫുട്ബോള്‍ ടീമിലെ പ്രതിരോധ താരമാണ് അനസ് എടത്തൊടിക. 2007ൽ മുംബൈ എഫ്.സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ മുംബൈ എഫ്.സിയെ ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യൻമാരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. മികച്ച കളി കാഴ്ച്ച വച്ച അനസ് 2011 വരെ മുംബൈ എഫ് സി ടീമിന് വേണ്ടിയാണ് കളിച്ചത്.
പിന്നീട് പൂനെ എഫ്.സിക്ക് വേണ്ടിയാണ് അനസ് ബൂട്ടണിഞ്ഞത്. അവർക്ക് വേണ്ടി നാല് വർഷം കളിച്ചു .2014 ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ പൂനെ എഫ്.സി അവരുടെ ബെസ്റ്റ് പ്ലയർ അവാർഡായ ഐയൺ മാൻ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.
ഐ.എസ്.എൽ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധ നിര അനസിന്‍റെ കീഴിലായിരുന്നു. ഐ.എസ്.എല്ലിന് ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയ ക്ലബ്ബായ മോഹൻ ബഗാന് വേണ്ടി ഐ ലീഗ് കളിച്ചു. അവർക്ക് വേണ്ടി ഏഷ്യൻ ക്ലബ്ബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി.
2017ൽ ഐ.എസ്.എലിലെ ഏറ്റവും ഉയർന്ന തുകക്ക് (1.10 കോടി രൂപ) ജംഷഡ്പൂർ എഫ്.സി അനസിനെ സ്വന്തമാക്കി. അന്താരാഷ്ട്ര കരിയറിൽ അനസ് കളിച്ച നാല് മത്സരങ്ങളും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ഇന്ത്യൻ താരം. 2016-17 ഐ-ലീഗിലെ മികച്ച പ്രതിരോധ താരം എന്നീ അവാർഡുകള്‍ അനസിന് ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!